ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി നീക്കം ഏവരിലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിലെ വിവാദങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കോൺട്രാക്ട് യുണൈറ്റഡ് ഒഴിവാക്കിയിരുന്നു.ഇതോടുകൂടിയാണ് റൊണാൾഡോക്ക് ഒരു ക്ലബ്ബ് ആവശ്യമായി വന്നത്.അദ്ദേഹം യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് ഏഷ്യയിലേക്ക് പോവുകയായിരുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ നീക്കം തികച്ചും അപ്രതീക്ഷിതമായിരുന്നു. ലോക റെക്കോർഡ് തുകയുടെ ഓഫർ അൽ നസ്റിൽ നിന്ന് വന്നുവെന്നും അത് റൊണാൾഡോ നിരസിച്ചു എന്നുമായിരുന്നു തുടക്കത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.എന്നാൽ ക്രിസ്റ്റ്യാനോ ആ ഓഫർ സ്വീകരിക്കുകയായിരുന്നു.മാത്രമല്ല അൽ നസ്റിന് വേണ്ടി ഇപ്പോൾ അദ്ദേഹം ആകെ 5 ഗോളുകൾ നേടുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇനിയും ഒരുപാട് വർഷങ്ങൾ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി തന്നെ കളിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ എല്ലാ ആരാധകരും.കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളായിരുന്നു റൊണാൾഡോ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ നീക്കം ആരാധകർക്ക് നിരാശ നൽകുന്ന ഒന്നായിരുന്നു.മുൻ റയൽ മാഡ്രിഡ് പ്രസിഡണ്ട് ആയിരുന്ന റാമോൻ കാൽഡെറോൻ ഇക്കാര്യത്തിൽ റൊണാൾഡോയെ ചോദ്യം ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോക്ക് ഇനിയും കുറച്ചു വർഷങ്ങൾ യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ കഴിയുമായിരുന്നു എന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.
‘രണ്ടോ മൂന്നോ വർഷം കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലെ ടോപ്പ് ക്ലബ്ബുകളിൽ കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.അതിനുള്ള കഴിവും ഫിസിക്കൽ കപ്പാസിറ്റിയും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉണ്ട്.തന്റെ കരിയറിൽ ഉടനീളം തന്റെ ശാരീരിക ക്ഷമതയും മികവും ഒരുപോലെ ശ്രദ്ധിച്ച താരമാണ് റൊണാൾഡോ. പക്ഷേ സൗദിയിലേക്കുള്ള നീക്കം ഒരു നല്ല ഓപ്ഷൻ ആണെന്ന് റൊണാൾഡോ കരുതി കാണണം.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ നീക്കത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുകയാണ്: ഇതാണ് മുൻ റയൽ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.
Cristiano Ronaldo's Al-Nassr transfer questioned by ex-Real Madrid president Ramon Calderon as he also weighs in on GOAT debate with Lionel Messi #CR7 https://t.co/7nf2RF1G9I pic.twitter.com/FsTgBU2GjL
— Chris Burton (@Burtytweets) February 13, 2023
2009-ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡിലേക്ക് എത്തിച്ച പ്രസിഡന്റാണ് ഇദ്ദേഹം.പിന്നീട് നടന്നത് ചരിത്രമാണ്.നിരവധി നേട്ടങ്ങളും റെക്കോർഡുകളും കിരീടങ്ങളുമൊക്കെ റൊണാൾഡോ റയലിൽ സ്വന്തമാക്കി.റയൽ മാഡ്രിഡ് വിട്ടതോടുകൂടിയാണ് അദ്ദേഹത്തിന്റെ കരിയറിൽ ഒരു ഇടർച്ച സംഭവിച്ചത്