മെസ്സിയെ ട്രോളിയ വിഡിയോക്ക് റൊണാൾഡോയുടെ ലൈക്കും ചിരിച്ചുള്ള കമന്റും, താരം എയറിൽ..

കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി തന്നെ എട്ടാം ബാലൻഡിയോർ നേടി ചരിത്രം കുറിച്ചത്, ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ലയണൽ മെസ്സി ഇത് നേടിയേക്കും എന്ന് നേരത്തെ തന്നെ ഉറപ്പിച്ചതായിരുന്നു.ഇനി ഒരു ചടങ്ങ് മാത്രമേ ബാക്കിയുള്ളു എന്ന് പ്രശസ്ത മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ ക്രിസ്ത്യാനോ റൊണാൾഡോ മറ്റൊരു പുലിവാല് പിടിച്ചിരിക്കുന്നു, മെസ്സിയെ ട്രോളി astelevision ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന ഒരു വീഡിയോ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലൈക്കും ചിരിച്ചുള്ള ഇമോജിയും കമന്റ് ചെയ്തിട്ടുള്ളത്. ഇതിനിടയിൽ തന്നെ റൊണാൾഡോയെ ഏറെ പേർ വിമർശനവുമായി രംഗത്തും എത്തിയിട്ടുണ്ട്.

ആ വീഡിയോയിൽ മെസ്സിയെ പറയുന്നത് ഇങ്ങനെയാണ്.“ഹലോ സുഹൃത്തുക്കളെ,നമ്മൾ അറിഞ്ഞത് സംഭവിച്ചു, അവർ മെസ്സിക്ക് മറ്റൊരു ബാലൺ ഡി ഓർ നൽകിയിരിക്കുന്നു. അദ്ദേഹം മിയാമിയിൽ വിരമിക്കാൻ പോയതാണ്, പക്ഷേ ലോകകപ്പിനായി തയ്യാറെടുക്കാൻ പിഎസ്ജിയിൽ നിന്ന് വിരമിച്ചതുപോലെ അദ്ദേഹം ഇതിനകം തന്നെ കാണപ്പെട്ടു, അവൻ ലോകകപ്പ് നേടിയാതൊക്കെ തന്നെ,പക്ഷേ 6 പെനാൽറ്റികളോടെയാണ് ആ നേട്ടം. ലോകകപ്പ് 10 മാസം മുമ്പായിരുന്നു, ഇത് നവംബർ ആയിരിക്കുന്നു എന്ന് ഓർമ്മവേണം. മെസ്സിക്ക് എട്ട് ബാലൺ ഡി ഓർ ഉണ്ട്, അദ്ദേഹത്തിന് അഞ്ചെണ്ണം മാത്രമേ അർഹിച്ചിട്ടുള്ളൂ, ഇനിയേസ്റ്റ/സാവി, ഒരു സീസണിൽ 6 ട്രോഫികൾ നേടിയ ലെവൻഡോവ്‌സ്‌കി, എല്ലാറ്റിന്റെയും ടോപ് സ്‌കോററായ ഹാലാൻഡ് എന്നിവർ നേടണ്ട ബാലൻഡിയോർ ആണ് പകരം മെസ്സി നേടിയത്” ഇതിനായിരുന്നു റൊണാൾഡോയുടെ ലൈക്ക്.

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റോമാനോ ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് “ഓൺ എയർ” എന്ന ക്യാപ്ഷനോടെ സ്റ്റോറി ഇട്ടിട്ടുണ്ട്. പിയേഴ്‌സ് മോർഗനെ പോലെ ചിലർ അനുകൂലിച്ചും രംഗത്ത് വന്നിട്ടുണ്ട്. എന്നിരുന്നാലും റൊണാൾഡോയുടെ ആരാധകർ പോലും കമന്റ് ചെയ്യുന്നത് താരത്തിൽ നിന്നും ഇതുപോലൊരു സമീപനം പ്രതീക്ഷിച്ചിട്ടില്ല എന്നാണ്. മറ്റൊരാളുടെ കമന്റ് ഇങ്ങനെയായിരുന്നു “റൊണാൾഡോക്ക് ലോകകപ്പിൽ നോക്ക്ഔട്ട് റൗണ്ടിൽ നേടിയ ഗോളിനേക്കാൾ ഇമോജി ഈ കമന്റിലുണ്ട്” എന്നൊക്കെയാണ്. ഏതായാലും ഇത് ഫുട്ബോൾ ലോകത്ത് കുറച്ചുനാളത്തേക്ക് ചർച്ചാവിഷയം ആവും എന്നുള്ളത് ഉറപ്പായിരിക്കുന്നു