“ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ 36 ആം വയസ്സിൽ ഫിറ്റായ ഒരാളെ ഞാൻ കണ്ടിട്ടില്ല” ; റാംഗ്നിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജരായി റാൽഫ് റാംഗ്നിക്ക് കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ക്ലബ്ബിനായുള്ള തന്റെ പദ്ധതികളെ കുറിച്ച് ജർമൻ മാധ്യമങ്ങളോട് സംസാരിച്ചു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്റെ സ്കീമിൽ ഉൾപ്പെടുത്താൻ അദ്ദേഹം എങ്ങനെ പദ്ധതിയിടുന്നു എന്നതായിരുന്നു ചർച്ച ചെയ്ത ആദ്യത്തെ വിഷയങ്ങളിലൊന്ന്. റൊണാൾഡോയുടെ ശാരീരിക അവസ്ഥയെ ജർമൻ പരിശീലകൻ പുകഴ്ത്തുകയും ചെയ്തു. ഇത്രയും ഫിറ്റ്നെസ്സുള്ള 36 വയസ്സുള്ള ആരെയും ഞാൻ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“പക്ഷേ, ഇത് റൊണാൾഡോയെക്കുറിച്ച് മാത്രമല്ല. ഇത് ടീമിനെ മൊത്തത്തിൽ വികസിപ്പിക്കുന്നതിനാണ്. നിങ്ങൾക്ക് ലഭ്യമായ കളിക്കാരുമായി നിങ്ങൾ എപ്പോഴും പൊരുത്തപ്പെടണം.”എന്നെ സംബന്ധിച്ചിടത്തോളം ഇത് ടീമിനെ ഒരുമിച്ച് കളിക്കാൻ സഹായിക്കുന്നതിനെക്കുറിച്ചാണ്. ഇത് ഒരുമയുടെയും ടീം സ്പിരിറ്റിന്റെയും കാര്യമാണ്” റാൽഫ് റാംഗ്നിക്ക് പറഞ്ഞു.

വ്യാഴാഴ്‌ച രാത്രി ആഴ്‌സണലിനെതിരായ 3-2 വിജയം നേടിയതിൽ റാംഗ്നിക്ക് സന്തോഷം പ്രകടിപ്പിച്ചു.അവസാനം ഞങ്ങൾ ആഗ്രഹിച്ച ഫലം ലഭിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ നിലവാരം നമുക്ക് കാണാൻ സാധിക്കുമെന്നും ഞായറാഴ്ചയ്ക്കായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായണെന്നും റാംഗ്നിക്ക് പറഞ്ഞു.

ട്രാൻസ്ഫർ മാർക്കറ്റിലെ തന്റെ പ്ലാനുകളെ കുറിച്ച് ചോദിച്ചപ്പോൾ കൂടുതൽകാര്യങ്ങൾ അദ്ദേഹം പറഞ്ഞില്ല. നിലവിലെ ടീമിനെ പരിചയപ്പെടേണ്ട സമയമാണിതെന്നും ഞങ്ങൾക്ക് വേണ്ടത്ര താരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.”ഒരുപക്ഷേ ക്രിസ്തുമസിന് ശേഷം സാധ്യമായ കൈമാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ സമയമുണ്ടാകാം. പക്ഷേ, എന്റെ അനുഭവത്തിൽ, ഇത് സുസ്ഥിര കൈമാറ്റത്തിനുള്ള സമയമല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post