വ്യാഴാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന ഇഎഫ്എൽ കപ്പ് മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഹോം കാണികൾക്ക് മുന്നിൽ 1-0 ന് പരാജയപ്പെടുകയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക് ഷാ, ക്യാപ്റ്റൻ ഹാരി മഗ്വയർ, ഡേവിഡ് ഡി ഗിയ എന്നി താരങ്ങൾ ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്.എന്നിരുന്നാലും ഈ സീസണിൽ യുണൈറ്റഡിൽ എത്തിയ താരങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുവെന്ന് ഗോൾ കീപ്പർ ഡി ഗിയ പറഞ്ഞു.
യുണൈറ്റഡിന് റാഫേൽ വരാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ജാഡോൺ സാഞ്ചോ എന്നിവരെ ഈ സീസണിൽ കൊണ്ടുവരാൻ സാധിച്ചു. ഈ താരങ്ങൾ ടീമിലെത്തിയത് അവരുടെ കിരീട സാധ്യത വർധിപ്പിക്കുമെന്നും ഡി ഗിയ പറഞ്ഞു. നിലവിൽ പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസിയും രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്.പോയിന്റിൽ സമനിലയിൽ നിൽക്കുന്നതെങ്കിലും ഗോൾ വ്യത്യാസത്തിൽ പിന്നിലാണ്, അതിനാലാണ് അവർ മൂന്നാമത്.
സ്പാനിഷ് ഗോൾകീപ്പർ പിന്നീട് അഞ്ച് തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവായ ക്രിസ്റ്റ്യാനോയുടെ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയതിന് ശേഷമുള്ള സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു.ടീമിൽ പോർച്ചുഗീസുകാരുടെ സ്വാധീനം തന്റെ ഗോൾ സ്കോറിംഗിന് അപ്പുറമാണെന്ന് ഡി ഗിയ പറഞ്ഞു.റൊണാൾഡോയുടെ സ്വാധീനം ഇതിനകം ടീമിൽ ദൃശ്യമാണെന്നും അദ്ദേഹം ക്ലബ്ബിലെ ഒരു ഇതിഹാസമാണെന്നും സ്പാനിഷ് ഗോൾ കീപ്പർ പറഞ്ഞു.
” റൊണാൾഡോയെ തിരികെ യൂണൈറ്റഡിലെത്തിച്ചത് അത്ഭുതം തന്നെയാണ്,ഇതിനകം ക്ലബ്ബിലെ ഒരു ഇതിഹാസമാണ്.അതിനാൽ കളിക്കാർക്ക്, ചെറുപ്പക്കാർക്ക്, എല്ലാവർക്കും, അവൻ ജിമ്മിൽ എങ്ങനെ പ്രവർത്തിക്കുന്നു, അവൻ സ്വയം എങ്ങനെ പെരുമാറുന്നു, തന്റെ ശരീരത്തെ എങ്ങനെ പരിപാലിക്കുന്നു എന്ന് ഓരോ ദിവസവും കാണാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു. റൊണാൾഡോ ഒരു അത്ഭുതകരമായ കളിക്കാരനാണ്, എല്ലാ ദിവസവും കഠിനാധ്വാനം ചെയ്യുകയും ടീമിനെ സഹായിക്കുകയും ചെയ്യും.ഇപ്പോൾ ഞങ്ങൾക്ക് ഒരു വലിയ സ്ക്വാഡ് ഉണ്ട്, വലിയ കളിക്കാർ – ക്രിസ്റ്റ്യാനോയെപ്പോലുള്ള പരിചയസമ്പന്നരായ കളിക്കാർ, റാഫേൽ വരാനെപ്പോലെ .മാറ്റയെ പോലെ അതിനാൽ ഞങ്ങൾക്ക് ടീമിൽ കൂടുതൽ അനുഭവമുണ്ട്. അതിനാൽ നമുക്ക് നോക്കാം, ഇത് ഒരു മികച്ച വർഷമായിരിക്കും ഡി ഗിയ പറഞ്ഞു.
റൊണാൾഡോയാടക്കമുള്ള താരങ്ങളുടെ വരവ് യുണൈറ്റഡിൽ വലിയ മറ്റാനഗൽ കൊണ്ട് വരും എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ. കഴിഞ്ഞ കുറച്ചു വർഷമായി ഒരു കിരീടം പോലും നേടാൻ അവർക്കായിട്ടില്ല. 2013 ലെ അലക്സ് ഫെർഗൂസൻ കാലത്തിനു ശേഷം പ്രീമിയർ ലീഗ് കിരീടം റെഡ് ഡെവിൾസിന് ഒരു സ്വപ്നം താനെയാണ്. എന്നാൽ സൂപ്പർ താരങ്ങളുടെ തിരിച്ചു വരവോടു കൂടി ഇതിനെല്ലാം മാറ്റം വരുത്താനുള്ള ഒരുക്കത്തിലാണ് സോൾഷയർ.