“ലെസ്റ്ററിനെതിരെ തോൽവിക്ക് ശേഷം ആരാധകരെ അഭിനന്ദിക്കാൻ റൊണാൾഡോയെ നിർബന്ധിച്ച് സോൾഷ്യർ”
പ്രീമിയർ ലീഗിൽ കിംഗ് പവർ സ്റ്റേഡിയത്തിൽ ലെസ്റ്റർ സിറ്റിയോട് 4-2 ന്റെ നിരാശാജനകമായ തോൽവിയാണു യുണൈറ്റഡ് ഏറ്റുവാങ്ങിയത്. വമ്പൻ താര നിര അണിനിരന്നിട്ടും ദയനീയ തോൽവിയാണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്. പ്രീമിയർ ലീഗിലെ മോശം ഫോമിലൂടെയാണ് കടന്നു പോകുന്നത്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വ്യക്തിഗത തലത്തിൽ ഒരു മോശം ദിവസമായിരുന്നു.മത്സരത്തിൽ കാര്യമായി സ്വാധീനം ചെലുത്താൻ പോർച്ചുഗീസ് താരത്തിനായില്ല.
മത്സര ശേഷം നിരാശനായി ഡ്രസിങ് റൂമിലേക്ക് നീങ്ങിയ റൊണാൾഡോയെ കോച്ച് ഓലെ ഗുന്നാർ സോൾസ്ജെയർ ആരാധകരെ അഭിനന്ദിക്കാൻ ആവശ്യപ്പെട്ടു.ഈ മാസം ആദ്യം എവർട്ടണുമായി നടന്ന മത്സരത്തിലും സമാന സംഭവം നടന്നു.ഫലം പരിഗണിക്കാതെ ആരാധകരോടുള്ള ബഹുമാനം വളരെ പ്രധാനമാണെന്ന് റൊണാൾഡോയോട് നോർവീജിയൻ വ്യക്തമാക്കുകയും ചെയ്തു. റൊണാൾഡോയും മാനേജർ സോൾഷ്യറും ബന്ധം നല്ല നിലയിലല്ല എന്ന് പല ഇംഗ്ലീഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.ശനിയാഴ്ച ലെസ്റ്ററിന്റെ തോൽവിക്ക് ശേഷം അവർ തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി എന്ന റിപ്പോർട്ടുകളുണ്ട്.
Cristiano Ronaldo was stopped from storming down the tunnel after Manchester United’s 4-2 defeat to Leicester City by Ole Gunnar Solskjaer, who told the Portuguese talisman to applaud the away fans.
— The CR7 Timeline. (@TimelineCR7) October 17, 2021
Ronaldo obliged and joined his team mates.
[Express] pic.twitter.com/hQKlcrJLnq
പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച റൊണാൾഡോ മൂന്നു ഗോളുകളാണ് നേടിയത്. സെപ്റ്റംബറിൽ പ്ലയെർ ഓഫ് ദി മന്ത് അവാർഡും നേടി. എന്നാൽ സൂപ്പർ താരത്തിന് അവസാന മൂന്നു മത്സരങ്ങളിലും ഗോൾ നേടാനും സാധിച്ചില്ല. എവർട്ടനെതിരായ മത്സരത്തിൽ ബെഞ്ചിൽ ഇരുത്തിയതിൽ റൊണാൾഡോ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നലത്തെ തോൽവിയോടെ സോൾഷ്യറിനെ സ്ഥാനം കൂടുതൽ ഇളകിയിരിക്കുകയാണ്.യുണൈറ്റഡിന് നിലവിൽ ഒത്തൊരുമയോടെ കൂടി കളിയ്ക്കാൻ സാധിക്കുന്നില്ല.
മികച്ച താരങ്ങൾ ഉണ്ടായിട്ടും അവരെ ഉപയോഗിക്കാനും സാധിക്കുന്നില്ല. തോൽവിയോടെ ഒലെയുടെ ഭാവി തന്നെ പ്രതിസന്ധിയിൽ ആണ്. എന്നാൽ ഈ ടീമിൽ തനിക്ക് വിശ്വാസം ഉണ്ട് എന്നും ഈ ടീം പെട്ടെന്ന് തന്നെ ഫോമിലേക്ക് തിരികെ വരും എന്നും ഒലെ പറഞ്ഞു.ഇതിനേക്കാൾ മോശം പ്രകടനങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട് എന്നും അതുകൊണ്ട് തന്നെ പേടിക്കാൻ ഇല്ല എന്നും ഒലെ പറയുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ട്രാൻസ്ഫർ വിൻഡോകളിലൊനന്നായിരുന്നു കടന്നു പോയത്.പക്ഷേ ഈ സീസണിൽ പ്രതീക്ഷകൾ നിറവേറ്റാൻ പാടുപെട്ടു. സോൾസ്ജെയറിന്റെ ടീം തിരഞ്ഞെടുപ്പും തന്ത്രങ്ങളും കടുത്ത വിമർശനത്തിന് വിധേയമായി.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വലുപ്പത്തിലുള്ള ഒരു ക്ലബ് നിയന്ത്രിക്കാൻ നോർവീജിയൻ താരത്തിന് കഴിവില്ലെന്ന് പല ആരാധകരും പണ്ഡിതരും വിശ്വസിക്കുന്നു.