❝കിളി പറത്തിയ ഗോളുമായി ബ്രസീലിയൻ താരം റോണി !! വണ്ടർ ബൈസൈക്കിൾ കിക്ക്❞|Copa Libertadores 2022 |Rony

കോപ്പ ലിബർട്ടഡോറസിന്റെ അവസാന പതിനാറിൽ നിലവിലെ ചാമ്പ്യൻമാരായ പാൽമിറാസ് പരാഗ്വേയുടെ സെറോ പോർട്ടേനോയെ 5-0ന് കീഴടക്കി ക്വാർട്ടറിലെത്തിയിരുന്നു.സാവോ പോളോയിലെ അലയൻസ് പാർക്കിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബിന്റെ പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്.പരാഗ്വേയിൽ നടന്ന ആദ്യ പാദം ബ്രസീലിയൻ സീരി എ ടീം 3 -0 ത്തിനു വിജയിച്ചിരുന്നു.

18 ഗോളുകളുമായി പാൽമിറാസിന്റെ ചരിത്രത്തിലെ ടോപ് സ്‌കോററായ ഫോർവേഡ് റോണിയുടെ ബൈസിക്കിൾ ഗോളായിരുന്നു മത്സരത്തിന്റെ മഹത്തായ നിമിഷം . മത്സരത്തിൽ ബ്രസീലിയൻ താരമായ റോണി ഇരട്ട ഗോളുകൾ നേടിയിരുന്നു.സമുഡിയോ ,ബ്രെനോ ലോപ്‌സ്, ഗുസ്താവോ ഗോമസ് എന്നിവർ നിലവിലെ ചാമ്പ്യന്മാരാക്കി വേണ്ടി ഓരോ ഗോളുകളും നേടി.കോപ്പ ലിബർട്ടഡോറസിൽ 8 കളികളിൽ നിന്ന് 33 ഗോളുകൾ നേടിയ ടീം (ഓരോ കളിയിലും ശരാശരി 4.1) മൂന്ന് ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

മത്സരത്തിന്റെ 83 ആം മിനുട്ടിലാണ് റാണിയുടെ അത്ഭുതപ്പെടുത്തുന്ന ബൈസിക്കിൾ ഗോൾ പിറക്കുന്നത്. ആ സമയത്ത് പാൽമിറസ് നാല് ഗോളുകൾക്ക് മുന്നിട്ട് നിൽക്കുകയിരുന്നു. വലതു വിങ്ങിൽ പാൽമിറസ് സഹതാരം കൊടുത്ത ക്രോസ്സ് മനോഹരമായ അക്രോബാറ്റിക് കിക്കിലൂടെ എതിർ ടീമിന്റെ വലയിലാക്കുകയായിരുന്നു. ഗോൾകീപ്പര്ക്ക് നിസ്സഹാനായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂ,ബ്രസീലിയൻ ക്ലബ്ബിന്റെ പരിശീലകൻ ഗോൾ കണ്ട് തലയിൽ കൈവെച്ചുപോയി.

ക്വാർട്ടർ ഫൈനലിൽ നിലവിലെ ബ്രസീലിയൻ ചാമ്പ്യൻ അത്‌ലറ്റിക്കോ മിനേറോയെ പാൽമിറാസ് നേരിടും. 2020 മുതൽ പാൽമിറസിനായി കളിക്കുന്ന റോണി അവർക്കായി 98 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടിയിട്ടുണ്ട്.