❛❛ഗോളടി യന്ത്രം റോയ് കൃഷ്ണ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ അടുക്കുന്നു❜❜ |Kerala Blasters
കഴിഞ്ഞ സീസണിൽ ഗോളടിച്ചു കൂട്ടിയ സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വസ്ക്വാസ് എഫ് സി ഗോവയിലേക്ക് ചേക്കേറിയതോടെ പകരക്കാരനായുള്ള തിരച്ചിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് .ഈ സീസണിൽ എടികെ വിട്ട ഫിജിയൻ സ്ട്രൈക്കർ റോയ് കൃഷണയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്.
കൊൽക്കത്തയിൽ മൂന്ന് സീസണുകൾക്ക് ശേഷമാണ് എടി കെയും റോയ് കൃഷ്നയും വേർപിരിഞ്ഞത്.34 കാരനായ താരത്തിന് ക്ലബ്ബുമായുള്ള കരാറിൽ ഒരു വർഷം കൂടി ഉണ്ടായിരുന്നു.എ.ടി.കെ മോഹന്‍ ബഗാനില്‍ നിന്ന് പടിയിറങ്ങിയ റോയ് കൃഷ്ണയുമായി നിലവില്‍ ഒരു ടീമും ബന്ധപ്പെട്ടിട്ടില്ല.
പ്രതിഫലത്തുകയില്‍ ധാരണയായാല്‍ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിലെത്തും.2019-ൽ റോയ് കൃഷ്ണ എ-ലീഗിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്.ന്യൂസീലൻഡ് ടീമായ വെല്ലിംഗ്ടൺ ഫീനിക്സിനായി ഗോൾഡൻ ബൂട്ട് നേടിയതിന് ശേഷം ഫിജി ദേശീയ ടീമിന്റെ നായകൻ ഇന്ത്യയിലേക്ക് വരുന്നത്. താരം ഇന്ത്യൻ വംശജനാണ് എന്നത് ശ്രദ്ധേയമാണ്.2019/20 ൽ എടികെ എഫ്സിക്കായി സൈൻ ചെയ്തപ്പോൾ, മത്സരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായി അദ്ദേഹം മാറി.
2019-2020, 2020-2021 സീസണുകളില്‍ റോയ് കൃഷ്ണയാണ് ഐ.എസ്.എല്ലില്‍ ഏറ്റവുമധികം ഗോളടിച്ചത്. മോഹന്‍ ബഗാന് വേണ്ടി 71 മത്സരങ്ങളില്‍ നിന്നായി 40 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. എന്നാൽ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം അതികം തിളങ്ങാൻ സാധിച്ചിരുന്നില്ല. എന്നിട്ടും ഏഴു ഗോളും നാല് അസിസ്റ്റും നേടി .🚨 | Kerala Blasters FC are getting closer towards securing the signing of star striker Roy Krishna, several clubs who were in the race to sign Roy have reportedly dropped their interests. [@MrAntonyJohn1, Manorama] #IndianFootball #Transfers #ISL #KBFC pic.twitter.com/3RvvluTpUX
— 90ndstoppage (@90ndstoppage) June 16, 2022
🚨 | While #KeralaBlastersFC are inching closer to signing star striker Roy Krishna, other clubs who were interested in signing him earlier namely BengaluruFC have allegedly pulled out.
— Superpower Football (@SuperpowerFb) June 16, 2022
via: @Manorama, @MrAntonyJohn1 #ISL #IndianFootball pic.twitter.com/xBlcxp9ZiB