ഞാൻ പറഞ്ഞത് കേട്ടില്ല,വാൻ ഡൈക്കിന്റെ വാക്കും കേട്ടാണ് ലിവർപൂളിലേക്ക് പോയത്: ഗാക്പോയെ വിമർശിച്ച് നിസ്റ്റൽറൂയി

ഈ സീസണിൽ ഡച്ച് ക്ലബ്ബായ പിഎസ്‌വിക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു കോഡി ഗാക്പോ പുറത്തെടുത്തിരുന്നത്.കൂടാതെ വേൾഡ് കപ്പിലും ഈ സൂപ്പർതാരം അസാമാന്യ പ്രകടനം നടത്തി.നെതർലാന്റ്സ് ക്വാർട്ടറിൽ എത്താനുള്ള പ്രധാന കാരണം ഗാക്പോയുടെ ഒരു അസാധാരണ മികവ് തന്നെയായിരുന്നു.താരത്തിന് വലിയ പ്രശംസകൾ ലഭിച്ചിരുന്നു.

ഇതിനുശേഷമാണ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഗാക്പോയെ പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂൾ സ്വന്തമാക്കിയത്.പക്ഷേ കാര്യങ്ങൾ അത്ര നല്ല നിലയിൽ അല്ല ഇപ്പോൾ പോകുന്നത്.മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചുവെങ്കിലും അദ്ദേഹത്തിന് ഗോളുകളോ അസിസ്റ്റുകളോ നേടാൻ കഴിഞ്ഞിട്ടില്ല.മാത്രമല്ല ലിവർപുള്ള ഒരു മോശം ഫോമിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.സ്വാഭാവികമായും ഗാക്പോക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്.

പിഎസ്വിയുടെ പരിശീലകനായ വാൻ നിസ്റ്റൽ റൂയി ഗാക്പോയുടെ കാര്യത്തിൽ ഒട്ടും സന്തുഷ്ടൻ അല്ല.അദ്ദേഹം ലിവർപൂളിലേക്ക് പോയത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നുള്ളത് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ താൻ ഉപദേശിച്ചിരുന്നുവെന്നും അത് കേൾക്കാതെ വാൻ ഡൈക്കിന്റെ പ്രലോഭനത്തിൽ പെട്ടുകൊണ്ടാണ് ഗാക്പോ ലിവർപൂളിലേക്ക് പോയത് എന്നതാണ് നിസ്റ്റൽറൂയ് പറഞ്ഞിട്ടുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം കൂടിയാണ് നിസ്റ്റൽറൂയ്.

‘യഥാർത്ഥത്തിൽ ഗാക്പോയുടെ സ്വപ്നം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോവുക എന്നുള്ളതായിരുന്നു.യുണൈറ്റഡിലേക്ക് പോവാൻ വേണ്ടി അടുത്ത സമ്മർ വരെ കാത്തിരിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.പക്ഷേ ഞാൻ പറഞ്ഞത് കേൾക്കാൻ അവൻ തയ്യാറായില്ല.വാൻ ഡൈക്കിന്റെ പ്രലോഭനത്തിൽ പെട്ടുകൊണ്ടാണ് അവൻ ലിവർപൂളിലേക്ക് പോയത്.ലിവർപൂളിനേക്കാൾ പുതിയ താരങ്ങൾക്ക് തിളങ്ങാനുള്ള അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തോട് അങ്ങോട്ട് പോകാൻ ആവശ്യപ്പെട്ടത് ‘നിസ്റ്റൽറൂയ് പറഞ്ഞു.

ലിവർപൂൾ അവസാനമായി കളിച്ച 5 മത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.അവസാനത്തെ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വോൾവസിനോട് പരാജയപ്പെട്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പത്താം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്.അടുത്ത ചാമ്പ്യൻസ് ലീഗ് യോഗ്യത ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം സങ്കീർണമാണ്.

Rate this post