സാഡിയോ മാനെ കാരണമില്ലാതെയല്ല മുഖത്തടിച്ചത്, താരത്തിനെതിരെ ഉപയോഗിച്ചത് വളരെ മോശം വാക്കുകൾ

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ബവേറിയൻസ് 3-0ന് തോറ്റതിനെ തുടർന്ന് ബയേൺ മ്യൂണിക്കിലെ സഹതാരങ്ങളായ സാഡിയോ മാനെയും ലെറോയ് സാനെയും തമ്മിൽ വാക്കേറ്റമുണ്ടായി.തർക്കത്തിനിടയിൽ മാനെ സാനെയുടെ മുഖത്ത് അടിച്ചതായി റിപ്പോർട്ടുണ്ട്.

കളിക്കളത്തിൽ വെച്ച് പന്ത് പാസ് നൽകാത്തതുമായി ബന്ധപ്പെട്ടു രണ്ടു താരങ്ങളും തമ്മിൽ ഉരസലുകൾ ഉണ്ടായിരുന്നു. ഇതിനെപ്പറ്റി മാനെ ഡ്രസിങ് റൂമിൽ പരാതി പറയുന്നതിന്റെ ഇടയിലാണ് സാനെയുടെ മുഖത്തടിച്ചത്. ജർമൻ താരത്തിന്റെ മുഖത്ത് അടികൊണ്ടു പരിക്കേറ്റതോടെ രണ്ടു പേരെയും ബയേണിലെ സഹകളിക്കാർ വന്ന് പിടിച്ചു മാറ്റുകയായിരുന്നു.

സാനെ വംശീയമായ പരാമർശം മാനെക്കെതിരെ നടത്തിയതാണ് താരം അങ്ങിനെ പ്രതികരിക്കാൻ കാരണമെന്നാണ് ജേർണലിസ്റ്റായ പാപ്പ മഹ്‌മൂദ്‌ ഗുയെയ വെളിപ്പെടുത്തുന്നത്. മാനെ പരാതി പറയുന്നതിന്റെ ഇടയിൽ താരത്തെ ‘ബ്ളാക്ക് ഷിറ്റ്’ എന്നു സാനെ വിളിച്ചുവെന്നും ഇതാണ് മാനെ ദേഷ്യത്തോടെ പ്രതികരിക്കാൻ കാരണമായതെന്നും അദ്ദേഹം പറയുന്നു.

സംഭവത്തിന് പിന്നാലെ മാനെയെ ബയേൺ മ്യൂണിക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. താരത്തിന്റെ കരാർ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സംഭവിച്ചേക്കില്ല. താരം തന്റെ പ്രവൃത്തിയിൽ പശ്ചാത്താപം പ്രകടിപ്പിച്ച് ബയേൺ മ്യൂണിക്കിലെ എല്ലാ താരങ്ങളോടും മാപ്പ് പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ബവേറിയൻസിന് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും മാനെ നേടിയിട്ടുണ്ട്. ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പകരക്കാരനായാണ് അദ്ദേഹം വന്നത്.”1899 ഹോഫെൻഹെയിമിനെതിരായ ഈ ശനിയാഴ്ചത്തെ ഹോം മത്സരത്തിനുള്ള എഫ്‌സി ബയേൺ ടീമിൽ 31 കാരനായ സാഡിയോ മാനെ ഉൾപ്പെടുത്തില്ല. മാഞ്ചസ്റ്റർ സിറ്റിയിൽ ബയേണിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷമുള്ള മോശം പെരുമാറ്റമാണ് ഇതിന് കാരണം. സാദിയോ മാനേ പിഴ നൽകുകയും വേണം”. വിവാദമായ ഡ്രസ്സിംഗ് റൂം തർക്കത്തെ തുടർന്ന് ബയേൺ മ്യൂണിക്ക് സാദിയോ മാനെയെ കുറിച്ച് പ്രസ്താവന ഇറക്കി.

ബുണ്ടസ്‌ലിഗ ലീഡർമാരായ ബയേൺ അടുത്തതായി 14-ാം സ്ഥാനക്കാരനായ ഹോഫെൻഹെയിമുമായി കളിക്കും. ഏപ്രിൽ 19-ന് അലയൻസ് അരീനയിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ അവർ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.ആ നിർണായക ഗെയിമിൽ മാനെയുടെ പങ്കാളിത്തത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.

Rate this post