പെനാൽട്ടി ഷൂട്ട് ഔട്ടിൽ നേപ്പാളിനെ കീഴടക്കി SAFF U-19 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്ത്യ.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത്.
ഷൂട്ട് ഔട്ടിൽ 3 -2 എന്ന സ്കോറിനാണ് ഇന്ത്യ വിജയം നേടിയത്. ഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.ആദ്യ സെമിയിൽ പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്.പോസിറ്റീവോടെയാണ് നേപ്പാൾ മത്സരം തുടങ്ങിയതെങ്കിലും ആദ്യ പകുതിയിൽ തന്നെ ഇന്ത്യയാണ് ലീഡ് നേടിയത്. തുടക്കം മുതൽ ബോക്സിലേക്ക് നീണ്ട പന്തുകൾ കളിച്ച ഇന്ത്യ 25-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി.
സാഹിൽ ഖുർഷിദ് ആണ് ഇന്ത്യക്കായി ഗോൾ നേടിയത്.എന്നാൽ 74-ാം മിനിറ്റിൽ നേപ്പാൾ സമനില പിടിച്ചു.ദീപക് ഥാപ്പ മഗർ നൽകിയ ക്രോസ് സമീർ തമാങ്ങ് ഹെഡ്ഡുചെയ്തു ഗോളാക്കി മാറ്റി.
#FULLTIME | India march into the #U19SAFF2023 final after defeating Nepal on penalties! 🥳
— Khel Now (@KhelNow) September 27, 2023
India will take on arch-rivals Pakistan in the grand finale! 🔥#IndianFootball #BackTheBlue #INDNEP #BlueColts pic.twitter.com/vz5ki1HucU