കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സൗദി പ്രോ ലീഗിലേക്കോ?. ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡർ സഹൽ അബ്ദുസമദ്. മോഹൻ ബഗാൻ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇദ്ദേഹം. മുംബൈ സിറ്റിക്കും ചെന്നൈയിൻ എഫ്സിക്കും ഈ താരത്തിൽ താല്പര്യമുണ്ട്.
സൗദി അറേബ്യൻ പ്രൊഫഷണൽ ലീഗിൽ നിന്ന് സഹലിന് ഒരു അന്വേഷണം വന്നിട്ടുണ്ട്. അദ്ദേഹത്തെ ലഭിക്കുമോ എന്നറിയാൻ വേണ്ടിയാണ് സൗദി ക്ലബ്ബ് സമീപിച്ചിട്ടുള്ളത്.എന്നാൽ ഏതാണ് സൗദി ക്ലബ്ബ് എന്നത് വ്യക്തമല്ല.പ്രാഥമികമായ അന്വേഷണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതേസമയം ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ട്രാൻസ്ഫർ നടന്നാൽ അത് ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിൽ ഇടം പിടിക്കുന്ന കാര്യമായിരിക്കും. നിലവിൽ ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച നിരവധി താരങ്ങൾ കളിക്കുന്ന ഇടമാണ് സൗദി പ്രൊ ലീഗ്. അവർക്കൊപ്പമോ അല്ലെങ്കിൽ ഒരേ മത്സരത്തിലോ പന്ത് തട്ടാനുള്ള അവസരമാണ് സഹലിനു ലഭിക്കുക.
🥇💣 Sahal Abdul Samad got initial enquiry for a move to Saudi Pro League, chances of deal is very low 🇸🇦❌ @RM_madridbabe #KBFC pic.twitter.com/gbPaZVGgE0
— KBFC XTRA (@kbfcxtra) July 8, 2023
അതിനിടയിൽ സഹല് ബ്ലാസ്റ്റേഴ്സുമായി കരാർ അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്നും പറയപ്പെട്ടിരുന്നു. നേരത്തെ സാഫ് ഇന്ത്യൻ ടീമിന് ആശംസ അറിയിച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്ററിൽ സഹൽ ഇല്ലാത്തതും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സഹൽ ക്ലബ്ബ് വിട്ടെന്നും അതിനാലാണ് ജീക്സൺ സിങിന്റെ ചിത്രം മാത്രം ബ്ലാസ്റ്റേഴ്സ് പോസ്റ്ററിൽ ഒതുക്കിയതെന്നുമായിരുന്നു സോഷ്യൽ മീഡിയയിലെ സംസാരം.26 കാരനായ സഹൽ അബ്ദുൾ സമദ് സമീപകാലത്ത് രാജ്യത്ത് നിന്ന് ഏറ്റവും ജനപ്രിയമായ ഫുട്ബോൾ പ്രതിഭകളിൽ ഒരാളാണ്. തന്റെ രൂപീകരണ വർഷങ്ങളിൽ വിദേശത്ത് കളിച്ചിട്ടുള്ള ചുരുക്കം ചില ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹൽ.
Exciting news; @sahal_samad, India's beloved football star, has caught the attention of several Saudi clubs. If all goes well, he could make history as the first Indian to grace the Saudi Pro League. 🌟 #IndianFootball #SaudiProLeague pic.twitter.com/B5J0Q1Sd3f
— Saudi Pro League English (@SaudiProEN) July 8, 2023
യുഎഇയിലെ എത്തിഹാദ് സ്പോർട്സിന്റെ ഭാഗമായിരുന്നു അദ്ദേഹം.2017ൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാർ ഒപ്പിട്ടു. കെബിഎഫ്സി ടീമിനായി 97 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 10 ഗോളുകൾ നേടിയിട്ടുണ്ട്. മിക്കവാറും എല്ലാ ഔട്ട്ഫീൽഡ് പൊസിഷനുകളും കളിക്കാൻ കഴിയുന്ന ഒരു ബഹുമുഖ കളിക്കാരനാണ് അദ്ദേഹം. എന്നിരുന്നാലും, ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറായി അല്ലെങ്കിൽ ഒരു രണ്ടാം സ്ട്രൈക്കറായി കളിക്കാൻ അവൻ ഏറ്റവും അനുയോജ്യനാണ്.ദേശീയ ടീമിന്റെ അനിവാര്യ അംഗം കൂടിയാണ് അദ്ദേഹം. ബ്ലൂ ടൈഗേഴ്സിനായി 25 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 3 ഗോളുകളും നേടിയിട്ടുണ്ട്.