‘ഏഷ്യൻ കപ്പിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി’ : പരിശീലനം പാതിവഴിയിൽ ഉപേക്ഷിച്ച് മലയാളി താരം സഹൽ അബ്ദുൾ സമദ് | Sahal Abdul Samad

2023 ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് മുമ്പ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഏഷ്യൻ കപ്പിൽ മലയാളി താരം സഹൽ അബ്ദുൾ സമദ് കളിക്കാൻ സാധ്യതയില്ല.ജനുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന ഏഷ്യൻ കപ്പിനായി ഇന്ത്യൻ ടീം ദോഹയിൽ എത്തിയിട്ടുണ്ട്. പരിക്കിന്റെ പിടിലായ സഹൽ കുറച്ചു നാളായി കളിക്കളത്തിന് പുറത്താണ്.

പരിക്ക് മാറും എന്ന പ്രതീക്ഷയിലാണ് പരിശീലകൻ ഇഗോർ സ്ടിമാക്ക് സഹലിനെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുത്തത്. എന്നാൽ പരിശീലനത്തിനിടയിൽ പരിക്ക് വഷളായതിനെ തുടർന്ന് താരം വിട്ടു നിന്നിരുന്നു.അൻവർ അലി,ആഷിഖ് കുരുണിയൻ ,ജീക്‌സൺ സിംഗ്, ഗ്ലാൻ മാർട്ടിൻസ്, രോഹിത് കുമാർ എന്നിവർ പരിക്ക് മൂലം ഏഷ്യൻ കപ്പിന് കളിക്കുന്നില്ല. ഇവരോടൊപ്പം സഹൽ അബ്ദുൾ സമഡിന്റെ പരിക്ക് ഇഗോർ സ്ടിമാക്കിന് തലവേദന സൃഷിടിക്കുന്നതാണ്.കഠിനമായ കണങ്കാൽ വേദനയെ തുടർന്ന് സഹൽ അബ്ദുൾ സമദിന് പരിശീലനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

രോഗബാധിതമായ ലിഗമെന്റിനെ വിലയിരുത്തുന്നതിനായി ജനുവരി മൂന്നാം വാരത്തിൽ ഒരു ഫോളോ-അപ്പ് സ്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുകയാണ്. പൂർണ്ണമായ വേദനയിൽ നിന്ന് ആശ്വാസം നേടിയതിന് ശേഷം മാത്രം കളിക്കാൻ മടങ്ങിപ്പോകാൻ മെഡിക്കൽ മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്തു. ഇതോടെ സഹലിന് ഏഷ്യൻ കപ്പ് ഏതാണ്ട് ഉറപ്പായിക്കുകയാണ്. അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സഹൽ അബ്ദുൾ സമദിനെക്കുറിച്ച് ഫിറ്റ്‌നസ് ആശങ്കകൾ ഉയർന്നിരുന്നു.

ആവർത്തിച്ചുള്ള കണങ്കാലിന് പരിക്കേറ്റതിന്റെ കാരണമായി മൂന്നാഴ്ചയിലേറെയായി അദ്ദേഹം ടീമിന് പുറത്തായിരുന്നു. സഹൽ കളിക്കില്ല എന്നുറപ്പായാൽ പകരക്കാരനെ ടീമിലെടുക്കും. ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ സ്ഥാനം.ജനുവരി 13 ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.തുടർന്ന് 18 ന് ഉസ്ബെക്കിസ്ഥാനെതിരെയും 23 ന് സിറിയയ്‌ക്കെതിരെയും കളിക്കും.

2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ 26 അംഗ ടീം
ഗോൾകീപ്പർമാർ: അമരീന്ദർ സിങ്, ഗുർപ്രീത് സിങ് സന്ധു, വിശാൽ കൈത്.
ഡിഫൻഡർമാർ: ആകാശ് മിശ്ര, ലാൽചുങ്‌നുംഗ, മെഹ്താബ് സിംഗ്, നിഖിൽ പൂജാരി, പ്രീതം കോട്ടാൽ, രാഹുൽ ഭേക്കെ, സന്ദേശ് ജിംഗൻ, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, ദീപക് താംഗ്രി, ലാലെങ്മാവിയ റാൾട്ടെ, ലിസ്റ്റൺ കൊളാക്കോ, നവോറെം മഹേഷ് സിംഗ്, സഹൽ അബ്ദുൾ സമദ്, സുരേഷ് സിംഗ് വാങ്ജാം, ഉദാന്ത സിംഗ്.
ഫോർവേഡുകൾ: ഇഷാൻ പണ്ഡിത, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്, രാഹുൽ കണ്ണോലി പ്രവീൺ, സുനിൽ ഛേത്രി, വിക്രം പർതാപ് സിംഗ്.

2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ് ബി മത്സരങ്ങൾ
ജനുവരി 13, 2024: ഓസ്‌ട്രേലിയ vs ഇന്ത്യ (17:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 18, 2024: ഇന്ത്യ vs ഉസ്ബെക്കിസ്ഥാൻ (20:00 IST, അഹ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ)
ജനുവരി 23, 2024: സിറിയ vs ഇന്ത്യ (17:00 IST, അൽ ബൈത്ത് സ്റ്റേഡിയം, അൽ ഖോർ)