പത്താം നമ്പർ ജേഴ്സിയിൽ ഇറങ്ങി ഇന്ത്യക്കായി ഗോൾ നേടി സഹൽ അബ്ദുൽ സമദ് |Sahal Abdul Samad

ഒഡീഷയിലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഹീറോ ഇന്റർകോണ്ടിനെന്റൽ കപ്പ് 2023 ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ജയാമാണ് ഇന്ത്യ സ്വന്തമാക്കിയത്,ഇന്ത്യ 2-0 ന് മംഗോളിയയെ പരാജയപ്പെടുത്തി.സഹൽ അബ്ദുൾ സമദും ലാലിയൻസുവാല ചാങ്‌ട്ടെയും ഇന്ത്യക്കായി ഗോളുകൾ നേടി.മത്സരം ആരംഭിച്ച് രണ്ട് മിനിറ്റിനകം ഇന്ത്യ അക്കൗണ്ട് തുറന്നു. സഹൽ അബ്ദുസ്സമദിന്റെ വകയായിരുന്നു ആദ്യ ഗോൾ.

അനിരുധ് താപ പെനാൽറ്റി ബോക്‌സിന്റെ മധ്യത്തേക്ക് സുനിൽ ഛേത്രിക്ക് അളന്നുമുറിച്ചുകൊടുത്ത പാസ് മംഗോളിയ ഗോൾകീപ്പർ തട്ടിയകറ്റി. പന്ത് ഛേത്രിയുടെ അരികിൽനിന്നു മാറിയെങ്കിലും തൊട്ടപ്പുറത്തുനിന്ന സഹൽ പന്ത് സ്വീകരിച്ച് അനാസായം ബോക്‌സിന്റെ കോർണറിലേക്ക് മനോഹരമായി തട്ടിയിട്ടു.ഇഗോറിന്റെ കീഴിലുള്ള ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളാണിത്. ഈ ഗോൾ യഥാർത്ഥത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകുകയായിരുന്നു.പതിനാലാം മിനിറ്റിൽ ലാലിയൻ സുവാല ചാങ്‌തെ ഇന്ത്യയുടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു.

ജിങ്കന്റെ ദേഹത്ത് തട്ടി തനിക്ക് തന്നെ ലഭിച്ച അവസരം ചാങ്‌തെ ഗോളാക്കി മാറ്റുകയായിരുന്നു.രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേടിയ ഈ ഗോളുകളിലൂടെ ഇന്ത്യ വിജയം നേടിയെടുക്കുകയായിരുന്നു.രണ്ടാം പകുതിയിൽ മംഗോളിയ ഉണർന്നുകളിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തിൽ അൻവർ അലിയും സന്ദേശ് ജിങ്കനും പാറപോലെ ഉറച്ചുനിന്നതോടെ ഗോൾ മാത്രം അകന്നുനിന്നു. അവസാനത്തിൽ ഏതാനും ഷോട്ടുകൾ ബോക്‌സിനെ ലക്ഷ്യമാക്കി എത്തിയത് ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിങ് തട്ടിയകറ്റും ചെയ്തതോടെ മംഗോളിയയുടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു.

2019-ൽ സ്റ്റിമാക്കിന്റെ കീഴിൽ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച സഹലിന്റെ 22 മത്സരങ്ങളിൽ നിന്നുള്ള മൂന്നാം അന്താരാഷ്ട്ര ഗോളായിരുന്നു ഇന്നലെ നേടിയത്.കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനമല് കഴിഞ്ഞ സീസണിൽ സഹൽ നടത്തിയതെങ്കിലും ഇന്ത്യൻ പരിശീലകൻ താരത്തിന്റെ കഴിവിൽ വിശ്വാസമർപ്പിക്കുകയായിരുന്നു.ക്യാമ്പിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുമ്പോൾ ഫോം മാത്രമായിരിക്കില്ല തന്റെ ബാരോമീറ്ററുകൾ എന്ന് ഇന്ത്യൻ ദേശീയ ടീം ഹെഡ് കോച്ച് നേരത്തെ പറഞ്ഞിരുന്നു.

“ഞാൻ കളിക്കാരെ തിരഞ്ഞെടുക്കുന്നത് അവരുടെ ക്ലബ്ബുകളിലെ യഥാർത്ഥ ഫോമിനെ അടിസ്ഥാനമാക്കിയല്ല. കാരണം ചില കളിക്കാർക്ക് ഞങ്ങൾക്കായി എന്തുചെയ്യാനാകുമെന്ന് എനിക്കറിയാം, മാത്രമല്ല അവരുടെ പരിശീലകർ അവരുടെ ക്ലബ്ബുകളിൽ അവരുമായി എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്ക് സംസാരിക്കാൻ കഴിയില്ല, കാരണം ചിലത് അവരുടെ മോശം പ്രകടനങ്ങൾ അവരുടെ തെറ്റായിരിക്കാം “സ്ടിമാക്ക് പറഞ്ഞു. സഹലിന്റെ ഇന്നലത്തെ പ്രകടനം കണ്ടതോടെ ഇഗോറിന്റെ വാക്കുകൾ സത്യമായി മാറി. ഇന്ത്യൻ പരിശീലകനറെ ഇഷ്ട താരം കൂടിയയായ 26 കാരൻ വരും മത്സരങ്ങളിലും മികവ് പുലർത്തും എന്ന് തന്നെയാണ് വിശ്വാസം.

4/5 - (5 votes)