❛❛സഹൽ വിദേശ ക്ലബ്ബിലേക്ക് വാർത്തയുടെ യാഥാർഥ്യം എന്താണ് ? ❜❜|Kerala Blasters

കഴിഞ്ഞ കുറച്ച് സമയമായി സോഷ്യൽ മീഡിയയിൽ വൈറലായി വരുന്ന വാർത്തയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് സഹൽ അബ്ദുൽ സമദ് വിദേശ ക്ലബിലേക്ക് ട്രയല്സിന് പോകുന്നുവെന്നത്.ഇംഗ്ലീഷ് ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സ് സഹലിന് ഒരു മാസം നീളുന്ന ട്രയൽസ് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സ്ഥിരീകരിക്കപ്പെടാത്ത വാർത്തകൾ പുറത്തുവരികയും ചെയ്തു.

ഇന്ത്യൻ കമ്പനിയായ വിഎച്ച് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ബ്ലാക്ക്ബേൺ റോവേഴ്സ്. ക്ലബ് അധികൃതർ സഹലിൻ്റെ പ്രകടനത്തിൽ തൃപ്തരാണെന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ ഫുട്ബോൾ ഏജന്റായ ബൽജിത് റിഹാൽ സഹലിനെ ലണ്ടണിലേക്ക് ക്ഷണിച്ചിരുന്നു. ഇത് ബ്ലാക്ക്ബേൺ റോവേഴ്സിൽ ട്രയൽസിലെത്തുന്നതിനായാണെന്നും കിംവദന്തികൾ പരക്കുകയും ചെയ്തു.

സഹൽ അബ്ദുൾ സമദിന്റെ ഏജൻസിയായ ഇൻവെന്റീവ് സ്‌പോർട്‌സ് സിഇഒ ബൽജിത് റിഹാൽ ആ വാർത്തകൾ നിഷേധിച്ചിരിക്കുകയാണ്.അങ്ങനെ ഒരു ചർച്ച നടന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി നിറഞ്ഞു കളിച്ച താരമാണ് സഹല്‍. ലൂണ-സഹല്‍ കോംബോയാണ് ഫൈനല്‍ വരെയുള്ള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിൽ നിർണായകമായത് .

സഹലിൻ്റെ ഇതുവരെയുള്ളതിൽ മികച്ച ഐഎസ്എൽ സീസണായിരുന്നു കഴിഞ്ഞത്. ആകെ 6 ഗോൾ നേടിയ താരം ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. പരുക്കേറ്റതിനെ തുടർന്ന് താരം ഹൈദരാബാദിനെതിരായ ഫൈനൽ മത്സരം കളിച്ചിരുന്നില്ല.

Rate this post