“ഇന്ത്യൻ ഓസിലിന്റെ മാന്ത്രിക സ്പർശം കാത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ “

സഹൽ അബ്ദുൾ സമദ് – ഇന്ത്യൻ ഓസിൽ എന്ന പേരിൽ അറിയപ്പെട്ട് പ്രശസ്തരായ ഫുട്ബോൾ പ്രതിഭകളിൽ പലരുടെയും പ്രശംസ പിടിച്ചുപറ്റിയ പേര്.അപാരമായ ഡ്രിബ്ലിങ് മികവും സ്പ്ലിറ്റ് പാസ്സുകൾ നൽകാനുള്ള കഴിവും ചില സമയങ്ങളിലെ മാജിക്കൽ ടച്ചുകളും സഹലിനെ ഒരു ലോകോത്തര താരമാക്കുന്നു. ഇന്ത്യൻ ഫുട്ബോളിലെ പല താരങ്ങൾക്കും സ്വപ്നം കാണാൻ പറ്റാത്ത ഈ ഓൾ റൗണ്ട് എബിലിറ്റിയുള്ള താരം എത്തിഹാദ് അക്കാദമിയിലൂടെയാണ് കരിയർ ആരംഭിച്ചത്. ഫുട്ബോൾ മോഹം തലയിൽ പിടിച്ചത് കൊണ്ട് കേരളത്തിൽ പഠിക്കാൻ എത്തുകയും ചാട്ടുളി പോലെ പന്തുമായി കുതിച്ച് എതിരാളികളെ കളിയാക്കി മുന്നേറുന്ന അവൻ കാലം കാത്തുവെച്ച കാവ്യനീതി പോലെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുകയായിരുന്നു.

ഗോളടിക്കുന്നതിലുപരി ഗോളിലേക്കുള്ള വഴി വെട്ടുന്നതിൽ മിടുക്കൻ. പ്രതിരോധത്തിന്റെയും മുന്നേറ്റത്തിന്റെയും ഇടയിലെ ചടുലമായ പാലം. എതിരാളികളുടെ പ്രതിരോധ നിരയ്ക്കു ഭീഷണിയായി കൂർത്ത മുനയുള്ള ശരമായി തുളഞ്ഞു കയറാൻ സാധിക്കുന്ന ചങ്കൂറ്റം. ഈ ചങ്കൂറ്റം തന്നെയാണ് മറ്റ് ഇന്ത്യൻ താരങ്ങളിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നതും. കഴിവുണ്ടെങ്കിലും കഴിഞ്ഞ സീസണുകളിലൊക്കെ പല സന്ദർഭങ്ങളിലും സഹൽ ബോൾ അനായാസം ഡ്രോപ്പ് ചെയ്യുന്നതു അനാവശ്യമായി ഡ്രിബിൾ ചെയ്തു പന്ത് നഷ്ടപ്പെടുത്തുന്നതു ബോക്സിൽ വീക്ക്‌ ഷോട്ട് എടുത്ത് അവസരം നശിപ്പിക്കുന്നതും ഒക്കെ സ്ഥിരം കാഴ്ച്ചയായിരുന്നു. അതിന്റെ ഫലമായി വെറും 1 ഗോളാണ് കഴിഞ്ഞ സീസൺ വരെ താരത്തിന് നേടാനായത്.

എന്നാൽ പല മത്സരങ്ങളിലും തന്റെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ കാണിച്ചിട്ടുളള സഹലില്‍ കണ്ണ് വച്ച് ഐഎസ്എല്‍ വമ്പന്മാരായ എടികെ മോഹന്‍ ബഗാന്‍ 2021 സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ ഒരു ശ്രമം നടത്തിയിരുന്നു. ബഗാന്റെ മൂന്ന് സീനിയര്‍ താരങ്ങളെ സഹലിനു പകരമായി നല്‍കാമെന്നായിരുന്നു ഓഫര്‍. പ്രാഫഷണൽ ക്ലബായ എ ടി കെ പ്രധാന മൂന്ന് താരങ്ങളെ സഹലിനായി തരാമെന്ന് പറഞ്ഞതിൽ തന്നെയുണ്ട് താരത്തിന്റെ റേഞ്ച് . പോയ നാളുകളിൽ തനിക്കേറ്റ വിമർശനങ്ങളെ എല്ലാം കഴുകികളയുന്ന തരത്തിലായിരുന്നു ഈ സീസണിൽ താരത്തിന്റെ കളി . മുമ്പുള്ള മൂന്ന് വർഷങ്ങളിൽ വെറും 1 ഗോൾ നേടിയ താരം ഈ സീസണിൽ മാത്രമായി 4 ഗോളുകൾ നേടിക്കഴിഞ്ഞു.

എന്നാൽ അവസാന കുറച്ച് മത്സരങ്ങളായി താരം പഴയ പോലെ ബോൾ അനായാസം ഡ്രോപ്പ് ചെയ്യുന്നു, ചില സമയങ്ങളിൽ അനാവശ്യ ഡ്രിബിളിംഗിനു ശ്രമിച്ചു പന്തു നഷ്ടപ്പെടുത്തുന്നു, എതിർ ഡിഫെൻഡറുടെ കാലുകളിൽ നിന്നും പന്തു വീണ്ടെടുക്കാൻ ചെയ്യാൻ ശ്രമിക്കുന്നുമില്ല. താരത്തിൽ നിന്ന് കൂടുതൽ ഗോളുകൾ പിറക്കുമന്ന് പ്രതീക്ഷിച്ച സീസണിൽ താരം അവസാനമാകുമ്പോൾ ഉള്ള പ്രകടനം ടീമിനെ ബാധിക്കുന്നുണ്ട്. താരം കൂടി ഫോമിലേക്കുയർന്നാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് എതിരാളികളെ ഡോമിനേറ്റ് ചെയ്യാൻ പറ്റു .

കളിക്കാരനെന്ന നിലയിൽ ഞാൻ പെർഫക്ടല്ല. സമ്പൂർണനായ കളിക്കാരനാണ് എന്ന് ഞാൻ പറഞ്ഞിട്ടുമില്ല. മെച്ചപ്പെടുത്തേണ്ട മേഖലയിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്. കോച്ച് പറയുന്ന തന്ത്രങ്ങൾ കളത്തിൽ ഞങ്ങൾ നടപ്പാക്കുന്നു. ഞങ്ങൾക്കദ്ദേഹത്തിൽ വിശ്വാസമുണ്ട്. ഞങ്ങൾ സന്തോഷവാന്മാരാണ്’- ഈ സീസണിൽ സഹൽ പറഞ്ഞ വാക്കുകൾ പോലെ കൂടുതൽ കഠിനാധ്വാനം ചെയ്ത് കുറച്ച് കൂടി പെർഫക്ടായ താരത്തെ ഇനിയുള്ള മത്സരങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം.

Rate this post