“മൊഹമ്മദ് സലാ മുതൽ പതിനാറ്കാരൻ വരെ” : ആഫ്രിക്കൻ നേഷൻസ് കപ്പിൽ ശ്രദ്ധിക്കേണ്ട കളിക്കാർ
ആഫ്രിക്കൻ വൻകരയിലെ ചാമ്പ്യന്മാരെ നിര്ണയിക്കുന്നതിനുള്ള ആഫ്രിക്കൻ നേഷൻസ് കപ്പിന് ജനുവരി 9 നു തുടക്കമാവും. ലിവർപൂൾ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ ,സാദിയോ മാനെ തുടങ്ങിയ യൂറോപ്യൻ ഫുട്ബോളിലെ താരങ്ങളെല്ലാം ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. സലാ തന്നെയാണ് ചാമ്പ്യൻഷിപ്പിന്റെ ശ്രദ്ധാകേന്ദ്രം.ലിവർപൂൾ ഫോർവേഡ് ന്റെ ക്ലബ്ബിനൊപ്പം സീസണിന്റെ ആദ്യ പകുതിയിൽ മികച്ച ഫോമിലാണ് .ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 20 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടി.ആഫ്രിക്കൻ ഫുട്‌ബോളിന്റെ നെറുകയിലേക്ക് സലയിലൂടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഈജിപ്ത് .
മറ്റാരെക്കാളും (ഏഴ്) ആഫ്രിക്കൻ കപ്പ് കിരീടങ്ങൾ ഈജിപ്തിന് ഉണ്ട്, എന്നാൽ 2010 നു ശേഷം അവർക്ക് അത് നേടാൻ സാധിച്ചിട്ടില്ല.മൂന്ന് വർഷം മുമ്പ് ഈജിപ്തിന്റെ ഹോം ടൂർണമെന്റിൽ റൗണ്ട് ഓഫ് 16 ൽ പരാജയപ്പെട്ട ടീമിന്റെ ഭാഗമായിരുന്നു സലാ, ഒരു ദേശീയ ദുരന്തമായിന്നു ആ തോൽവി.ലിവർപൂളിന് കളിക്കുന്നത് പോലെ ഈജിപ്തിനായി സലാക്ക് ദേശീയ ടീമിൽ കളിക്കാൻ കഴിയുമോ? ഏകദേശം 100 ദശലക്ഷം ഈജിപ്തുകാർ ഇത് ആവശ്യപ്പെടുന്നു, 29 കാരനായ സലായ്ക്ക് തന്റെ ദേശീയ ടീമിനൊപ്പം അത്ഭുതങ്ങൾ കാണിക്കാൻ കഴിയും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത് .
ലിവർപൂളിൽ നിന്നുള്ള മറ്റൊരു സൂപ്പർ താരമായ സാദിയോ മാനേയും സലയെ പോലെ കിരീടം ലക്ഷ്യം വെച്ചാണ് ഇറങ്ങുന്നത്.കഴിഞ്ഞ ടൂർണമെന്റിലെ ഫൈനലിൽ സെനഗൽ അൾജീരിയയോട് പരാജയപ്പെടുകയാണുണ്ടായത്.തന്റെ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വളരെ പ്രശസ്തമാണ്. സെനഗലിലെ ദരിദ്ര പ്രദേശങ്ങളിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി തന്റെ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതിൽ അദ്ദേഹം പ്രശസ്തനാണ്.പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് എന്നിവയോടൊപ്പം ആഫ്രിക്കൻ നേഷൻസ് കപ്പാണ് മാനേയുടെ ലക്‌ഷ്യം
16-കാരനായ മൗറിറ്റാനിയ മിഡ്ഫീൽഡർ ബെയാറ്റ് ലെക്വെയ്‌റി ഒരു ആഗോള താരമല്ല, ഒരു വലിയ യൂറോപ്യൻ ക്ലബ്ബിലേക്ക് സൈൻ ചെയ്തിട്ടില്ല. എന്നാൽ ആഫ്രിക്കൻ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ലെക്വെയ്‌റി.ടൂർണമെന്റിലെ ഏക കൗമാരക്കാരൻ ലെക്വെയ്‌റി മാത്രമല്ല. 18-കാരനായ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്‌ഫീൽഡർ ഹാനിബാൾ മെജ്ബ്രി (തുണീഷ്യ), 17-കാരനായ ഗോൾകീപ്പർ ഇബ്രാഹിം സെസെ (സിയറ ലിയോൺ), 17-കാരനായ ഫോർവേഡ് അബ്ദുൾ ഫതാവു ഇസഹാക്കു എന്നിവരും ആഫ്രിക്കൻ വൻകരയുടെ ചാമ്പ്യൻഷിപ്പിൽ ഇറങ്ങും.
നൈജീരിയയുടെ സ്‌ട്രൈക്കർമാരായ വിക്ടർ ഒസിംഹെൻ, ഇമ്മാനുവൽ ഡെന്നിസ്, ഒഡിയൻ ഇഗാലോ എന്നിവരെല്ലാം ആഫ്രിക്കൻ കപ്പിൽ നിന്ന് പുറത്തായത്തോടെ ടീമിന്റെ ഉത്തവാദിത്വം മുഴുവൻ കെലെച്ചി ഇഹിയാനാച്ചോയുടെ ചുമലിലായി.കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ഇഹിയാനാച്ചോ മികച്ച ഫോമിലായിരുന്നെങ്കിലും ഈ സീസണിൽ പലപ്പോഴും ലെസ്റ്റർ ബെഞ്ചിലായിരുന്നു സ്ഥാനം.ആഫ്രിക്കൻ കപ്പിലൂടെ 25 കാരനായ ഇഹിയാനാച്ചോയ്ക്ക് വീണ്ടും ശ്രദ്ധയിൽപ്പെടാനും എന്തുകൊണ്ടാണ് താൻ ഒരു ഗോൾ സ്‌കോററായി ഉയർന്ന റേറ്റിംഗ് നേടിയതെന്ന് ന്യായീകരിക്കാനുമുള്ള അവസരമാണ്.
ശ്രദ്ദിക്കപ്പെടേണ്ട മറ്റൊരു താരം അൾജീരിയൻ വിങ്ങർ യൂസെഫ് ബെലൈലി. ഈയിടെ അവസാനിച്ച അറബ് കപ്പിൽ അവിശ്വസനീയമായ 40-യാർഡ് വോളി ഗോൾ മാത്രം മതി താരത്തിന്റെ പ്രതിഭ മനസ്സിലാക്കാൻ. യോഗ്യതാ മത്സരത്തിൽ അൾജീരിയയ്ക്ക് വേണ്ടി മികവ് കാട്ടുകയും ചെയ്തു.കൊക്കെയ്ൻ ഉപയോഗിച്ചതിന് നാല് വർഷത്തിന് ശേഷം തിരിച്ചു വന്ന് ബെലൈലി തന്റെ കരിയർ വീണ്ടും ട്രാക്കിലാക്കി.