സൂപ്പർ താരം മുഹമ്മദ് സലായുടെ പകരക്കാരനെ കണ്ടെത്തി ലിവർപൂൾ
ഇംഗ്ലീഷ് ഫുട്ബോളിൽ 129 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ലിവർപൂൾ. ‘ദി റെഡ്സ്’ എന്ന് അറിയപ്പെടുന്ന ലിവർപൂളിന്റെ നിലവിലെ മുൻനിരപ്പോരാളിയാണ് ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹ്. 2017-ൽ ലിവർപൂളിനൊപ്പം ചേർന്ന 11-ാം നമ്പറുകാരൻ, 30 വർഷത്തിന് ശേഷം ലിവർപൂളിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചുകൊണ്ടാണ് ചെമ്പടയുടെ വീരപുത്രനായി മാറിയത്. ലിവർപൂൾ ജേഴ്സിയിൽ തുടർച്ചയായ അഞ്ചാം സീസൺ കളിക്കുന്ന സലാഹ്, 2269 മത്സരങ്ങളിൽ നിന്ന് 148 ഗോളുകൾ നേടിക്കൊണ്ട് ലിവർപൂളിന്റെ എക്കാലത്തെയും ഗോൾ വേട്ടക്കാരുടെ പട്ടികയിൽ പത്താമനാണ്.
ലിവർപൂളിലെ മുഹമ്മദ് സലായുടെ ഭാവി ചർച്ചാവിഷയമായി തുടരുകയാണ്. ഈജിപ്ഷ്യൻ സൂപ്പർ താരം ഒരു പുതിയ കരാർ ഇനിയും ഒപ്പിട്ടിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഈജിപ്ഷ്യൻ താരത്തിന് പകരക്കാരനെ ലിവർപൂൾ നോക്കിത്തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ലിവർപൂളിന്റെ പ്രധാന താരം തന്നെയാണ് സലാ.മാത്രമല്ല പലർക്കും അവൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. നിലവിലെ കരാറിൽ സലക്ക് ഒരു വർഷത്തെ കരാറാണ് ലിവര്പൂളുമായുള്ളത്.29-കാരന് ആഴ്ചയിൽ 300,000 പൗണ്ട് വേണമെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും അത്രയും തുക ആവശ്യപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
സലാ ക്ലബ് വിടുകയാണെങ്കിൽ പകരമായി വെസ്റ്റ് ഹാം യുണൈറ്റഡ് ഫോർവേഡ് ജാറോഡ് ബോവനെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ക്ലൊപ്പ്.ഈ സീസണിൽ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ കുതിപ്പിന് പിന്നിൽ മുഖ്യ പങ്കു വഹിച്ച താരം കൂടിയാണ് ബോവൻ .ഈ സീസണിൽ ബോവൻ ഹാമേഴ്സിനായി മികച്ച ഫോമിലാണ്.ലീഗിൽ ആറ് ഗോളുകൾ നേടുകയും ഏഴ് ഗോളിന് സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിൽ ഗാരെത് സൗത്ത്ഗേറ്റിന്റെ വിളി കാത്തിരിക്കുകയാണ് താരം.സലായുടെ 16 ഗോളുകളുമായും ഒമ്പത് അസിസ്റ്റുകളുമായും താരതമ്യപ്പെടുത്തുമ്പോൾ 25 വയസ്സുകാരന്റെ ഗോളുകൾ മങ്ങിയതാണെങ്കിലും, സാഡിയോ മാനെയ്ക്ക് സമാനമായ തന്റെ വർക്ക്റേറ്റ് അവനെ ക്ലോപ്പിന് അനുയോജ്യമായ സൈനിംഗ് ആക്കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
2020-ൽ 18 മില്യൺ പൗണ്ടിന് ഹളിൽ നിന്ന് സൈൻ ചെയ്ത ബോവൻ ഈ സീസണിൽ പുതിയ ഉയരങ്ങളിൽ എത്തുകയും ചെയ്തു.വേനൽക്കാലത്ത് സലാ ഒരു പുതിയ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ, ക്ലോപ്പ് തന്റെ സ്റ്റാർ മാനെ ഓഫ്ലോഡ് ചെയ്യാൻ നിർബന്ധിതനാകും, അല്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ താരം സൗജന്യ ട്രാൻസ്ഫറിൽ ക്ലബ് വിടും.