❝ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ട് വേണ്ട❞ : കേരള ടീമിന് ഉപദേശവുമായി ഇവാൻ വുകമാനോവിച്

സന്തോഷ് ട്രോഫി ഫൈനലിൽ നാളെ കേരളം നാളെ ശക്തരായ ബംഗാളിനെ നേരിടും. മലപ്പുറത്തെ പയ്യനാട് സ്റ്റേഡിയത്തിൽ എട്ടു മണിക്കാണ് ഫൈനൽ മത്സരം അരങ്ങേറുന്നത്.ഫൈനലിൽ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിക്കരുത് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് കേരള സന്തോഷ് ട്രോഫി ഫൈനലിന് തയ്യാറെടുക്കുന്ന കേരള ടീമിനോട് പറഞ്ഞിരിക്കുകയാണ്.

കർണാടകയേ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിൽ എത്തിയത് . ബംഗാൾ ആവട്ടെ മണിപ്പൂരിലെ കീഴടക്കിയാണ് കലാശ പോരാട്ടത്തിനെത്തുന്നത്. സന്തോഷ് ട്രോഫി താൻ കാണാറുണ്ടെന്നും കേരളം മികച്ച ടീം ആണെന്നും , കേരളത്തെ ആരാധകർ നന്നായി പിന്തുണക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു.

പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് ഫൈനൽ കൊണ്ട് പോവാതിരിക്കുക. അതാണ് എനിക്ക് നിങ്ങള്‍ക്ക് തരാനുള്ള ഉപദേശം എന്ന് തമാശയായി ഇവാൻ പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു കിരീടം കൈവിട്ടത്. അത് കൂടെ കണക്കിലെടുത്താണ് ഇവാൻ ഈ അഭിപ്രായം പറഞ്ഞത്.

ഇത് പതിനഞ്ചാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. 2017 -2018 സീസണിൽ ആതിഥേയരായ പശ്ചിമ ബംഗാളിനെ തോൽപ്പിച്ച് ആറാം കിരീടം നേത്യത്തിനു ശേഷമുള്ള ആദ്യ ഫൈനലാണിത്.2011-12ൽ കൊച്ചിയിൽ കേരളം ആതിഥേയത്വം വഹിച്ച ടൂർണമെന്റഫൈനലിൽ കേരളം പെനാൽറ്റിയിൽ സർവീസസിനോട് തോറ്റിരുന്നു.

Rate this post