“സന്തോഷ് ട്രോഫി, സെവൻസ് ടൂർണമെന്റുകൾ, അന്തർ സർവകലാശാല മത്സരങ്ങൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്… മലപ്പുറത്ത് ഫുട്ബോൾ നിലയ്ക്കുന്നില്ല”
ഇന്ത്യയുടെ തെക്കേ അറ്റത് കേരളം എന്ന സംസ്ഥാനത്ത് മലപ്പുറം ജില്ലയിലെ മഞ്ചേരി-പയ്യനാട് ഫുട്ബോൾ സ്റ്റേഡിയം അറിയാത്ത ഒരു ഫുട്ബോൾ പ്രേമിയും ഇന്ത്യയിൽ ഉണ്ടാവില്ല എന്നുറപ്പാണ്. കാരണം അകാലത്തിൽ ശോഭ കെട്ടുപോയ ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസ് ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയുടെ ഉയർത്തെഴുനേൽപ്പ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കാണാനായി.
മലപ്പുറത്തെ പച്ചപ്പ് നിറഞ്ഞ കുന്നുകൾ മനോഹരമായ പശ്ചാത്തലമൊരുക്കുന്ന സ്റ്റേഡിയത്തിലേക്ക് മത്സരം കാണാൻ ആയിരകണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. സന്തോഷ് ട്രോഫിയുടെ ഫൈനലിന് തിങ്കളാഴ്ച സ്റ്റേഡിയം ആതിഥേയത്വം വഹിച്ചപ്പോൾ 30000 ത്തിനടുത്ത് കാണികളാണ് കാളി കാണാൻ എത്തിയത്.രണ്ടാഴ്ചയായി മലപ്പുറത്തുകാര് സ്റ്റേഡിയത്തിലേക്ക് ദിവസേന കാൽപന്ത് കളിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ടായിരുന്നു.
ഫൈനലിൽ ബംഗാളിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി കിരീടം നേടിയതിനു പിന്നിൽ ഈ ആരാധകർ വഹിച്ച പങ്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്.1941 മുതൽ ഈ ടൂർണമെന്റ് നിലവിലുണ്ട്, എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് അത് നിലനിർത്തിയ ഗ്ലാമറും പ്രതാപവും ഇന്നില്ല. ഇത് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന്റെ മൂന്നാം നിര ടൂര്ണമെന്നതായാണ് അറിയപ്പെടുന്നത്.ഐഎസ്‌എൽ, ഐ-ലീഗ് ടീമുകളിൽ നിന്നും വളരെ അകലെയുള്ള കളിക്കാർ ആണ് സന്തോഷ് ട്രോഫിയിൽ ബൂട്ട് കെട്ടുന്നത്.ഐ-ലീഗ് കൊല്കത്തയിൽ ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് മലപ്പുറത്ത് നിറഞ്ഞ സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി നടക്കുന്നത് രസകരമായ വസ്തുതയാണ്.
കേരളത്തിലെ ഒരു പ്രായത്തിൽ മുതിർന്ന ഫുട്ബോൾ ആരാധകർക്ക് സന്തോഷ് ട്രോഫി പ്രാധാന്യമുള്ള ഒന്ന് തന്നെയായിരുന്നു.കിക്കോഫിന് നാല് മണിക്കൂർ മുമ്പ് തന്നെ സ്റ്റേഡിയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു .സ്റ്റേഡിയത്തിന്റെ ഉള്ളിൽ ഉള്ള കാണികളുടെ പകുതി ആളുകൾ കളി കാണാൻ പുറത്ത് കാത്തു നിൽക്കുന്നത് കേരളത്തിന്റെ മത്സരങ്ങളിൽ കാണാൻ സാധിച്ചു. പലപ്പോഴും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ലാത്തി പ്രയോഗിക്കേണ്ടി വരികയും ചെയ്തു.അതെല്ലാം മത്സരത്തിന് മുമ്പുള്ളതാണ്. കളി തുടങ്ങിക്കഴിഞ്ഞാൽ മറ്റൊന്നും പ്രധാനമല്ല. കളി കാണാൻ എത്തിയ ആബാല വൃദ്ധമുള ജനങ്ങൾ കളിയെ മനോഹരമായി വിലയിരുത്തുനന്തും കാണാൻ സാധിച്ചു.കേരളത്തിന്റെ മധ്യനിര കണ്ടക്ടർമാരായ അർജുൻ ജയരാജിനെയും ജിജോ ജോസഫിനെയും ശ്രദ്ധയോടെ നിരീക്ഷിക്കാൻ അവർ തുടങ്ങുകയും ചെയ്തു. കളിയുടെ തന്ത്രങ്ങൾ അവർ സ്റ്റേഡിയത്തിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
കേരളത്തിന്റെ കളി കാണാനായി എത്തുന്നവർ ആയിരുന്നെങ്കിലും പിഎസ്ജി യിൽ മെസ്സിയുടെ 30 ആം നമ്പർ ജേഴ്സിയും യുണൈറ്റഡിൽ റോണോയുടെ 7 ആം നമ്പർ ജേഴ്സിയും അണിഞ്ഞാണ് കൂടുതൽ കാണികൾ എത്തിയിരുന്നത്. ബ്രസീലിന്റെയും അര്ജന്റീനയുടെയും ജേഴ്സികളും കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്സിയും ഗാലറിയിൽ കാണാമായിരുന്നു.മലപ്പുറത്തിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയ ഫുട്ബോളിന്റെ ഉറച്ച വേരുകൾ ഇതിലൂടെ നമുക്ക് കാണാനായി സാധിക്കും. റംസാന്റെ അവസാന രാത്രിയിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്. അഭിപ്രായങ്ങൾക്കും ആഹ്ലാദങ്ങൾക്കും “കൂസ്”കൾക്കുമിടയിൽ ജനക്കൂട്ടം അവർ കൊണ്ടുവന്ന ഭക്ഷണവും വെള്ളവും പങ്കിടുന്നു.ഒരു വലിയ തണ്ണിമത്തൻ മുറിച്ച് ചുറ്റുമുള്ള എല്ലാവർക്കും കൂടി കൊടുക്കുന്നു.മലപ്പുറം ഫുട്ബോൾ കാണികളിൽ അപരിചിതരാരുമില്ല.റിക്കി മാർട്ടിന്റെ ക്ലാസിക് ’98 വേൾഡ് കപ്പ് ഗാനമായ ദി കപ്പ് ഓഫ് ലൈഫിന്റെ തലത്തിൽ പോലും ആരാധകർ താളം പിടിക്കുന്നുണ്ടായിരുന്നു.
മത്സരത്തിന്റെ 97-ാം മിനിറ്റിൽ ദിലീപ് ഒറോൺ ബംഗാളിനായി ഗോൾ നേടി, സ്റ്റേഡിയം നിശബ്ദതയുടെ ശബ്ദത്തിൽ മങ്ങി. അതെ, 30,000-ത്തോളം ആളുകൾ ഒറ്റയടിക്ക് നിശബ്ദരാകുന്നത്… നിശബ്ദത വായുവിൽ നിറയുന്നു. എന്നാൽ 116 ആം മിനുട്ടിൽ കേരളം ഗോൾ നേടിയപ്പോൾ സ്റ്റേഡിയം ആർത്തുല്ലസിച്ചു . “ഇനി, നമ്മൾ തോറ്റാലും സാരമില്ല,” എന്ന ആർപ്പുവിളിയും ഇതിലൂടെ കേൾക്കാമായിരുന്നു. അവസാനം പെനാൽറ്റി ഷോട്ട് ഔട്ടിൽ വിജയിച്ച് കേരളം കിരീടത്തിൽ മുത്തമിടുമ്പോൾ കോച്ച് ബിനോ ജോർജിനെപ്പോലെയുള്ളവർ ആദ്യം അഭിവാദ്യം അർപ്പിക്കുന്നത് കാണികൾക്ക് നേരെയാണ്.
കേരള ഫുട്ബോൾ അടുത്ത കാലത്തായി കൂടുതൽ ഉണർന്നിരിക്കുകയാണ്. സന്തോഷ് ട്രോഫി, ഐ-ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, ഐഎസ്എൽ ഫൈനലിസ്റ്റുകൾ എന്നിവയിലെ ചാമ്പ്യൻമാരാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. മലപ്പുറത്തെ ഫുട്ബോൾ ആരാധകർ സന്തോഷ് ട്രോഫി ഫൈനലിന് ശേഷം നേരെ പോയത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിന്റെ വിസകലനത്തിലേക്കാണ്. സന്തോഷ് ട്രോഫി. സെവൻസ് ടൂർണമെന്റുകൾ. അന്തർ സർവകലാശാല മത്സരങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മലപ്പുറത്ത് ഫുട്ബോൾ നിലയ്ക്കുന്നില്ല.