‘സൗദി അറേബ്യൻ പണം ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിനെ മാറ്റിമറിച്ചു’ : പെപ് ഗ്വാർഡിയോള
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിലേക്കുള്ള ട്രാൻസ്ഫാറിന് പിന്നാലെ ലോക ഫുട്ബോളിൽ പതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് സൗദി അറേബ്യ.38 കാരന്റെ ചുവട് പിടിച്ച് ഫ്രഞ്ച് സൂപ്പർ താരം ബെൻസീമയും ,ബ്രസീലിയൻ ഫിർമിനോയും. സഅദിയ മാനേയുമെല്ലാം സൗദി പ്രൊ ലീഗിലെത്തി.
ഇത്രയും ലോകോത്തര താരങ്ങൾ യൂറോപ്പിൽ നിന്നും സൗദിയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.സൗദി പ്രൊ ലീഗ് ക്ലബുകൾ പണം വാരിയെറിയുന്നത് ഫുട്ബാൾ മാർക്കറ്റിനെ അടിമുടി മാറ്റിമറിച്ചതായി മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടു.അൽജീരിയൻ വിങ്ങർ റിയാദ് മഹ്റെസ് സൗദി പ്രോ ലീഗിലേക്ക് കൂടുമാറിയതിന് പിന്നാലെ ആയിരുന്നു സിറ്റി പരിശീലകൻ്റെ പ്രതികരണം. ക്ലബിന്റെ പ്രീ-സീസൺ ദക്ഷിണ കൊറിയ പര്യടനത്തിനിടെ സംസാരിച്ച ഗ്വാർഡിയോള കളിക്കാർക്ക് വലിയ തുക വാഗ്ദാനം ചെയ്തുകൊണ്ട് സൗദി അറേബ്യ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയെ എങ്ങനെ മാറ്റിമറിച്ചുവെന്നതിനെക്കുറിച്ചും സംസാരിച്ചു.
“സൗദി അറേബ്യ ട്രാൻസ്ഫർ വിപണിയെ മാറ്റിമറിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം പോയപ്പോൾ ഇത്രയും മികച്ച മുൻനിര താരങ്ങൾ സൗദി ലീഗിൽ കളിക്കുമെന്ന് ആരും കരുതിയിരുന്നില്ല.ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ഉണ്ടാകും.ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ക്ലബുകൾ തിരിച്ചറിയണം. റിയാദിൽ നിന്നും മികച്ച വാഗ്ദാനങ്ങൾ വരുമ്പോൾ താരങ്ങളോട് അരുതെന്ന് പറയാൻ കഴിയില്ലെന്നും പെപ് ഗ്വാർഡിയോള വ്യക്തമാക്കി” പെപ് പറഞ്ഞു.മാഞ്ചസ്റ്റർ സിറ്റിയിൽ ഞങ്ങളുടെ താരമായിരുന്ന റിയാദ് മഹ്റെസിന് അൽ അഹ്‍ലി ക്ലബിൽനിന്ന് ലഭിച്ചത് വമ്പൻ ഓഫറായിരുന്നു. അതുകൊണ്ടാണ് അതുവേണ്ടെന്ന് പറയാൻ ഞങ്ങൾക്ക് കഴിയാതിരുന്നതെന്നും പെപ് പറഞ്ഞു.
🗣️ Pep Guardiola: “Saudi Arabia has changed the market. A few months ago when Cristiano was the first, no one thought this many top players would play there. But they are. And in the future, many more will go.
— Football Tweet ⚽ (@Football__Tweet) July 29, 2023
That is why the clubs need to be aware of what’s happening.” 🇸🇦 pic.twitter.com/IwbR8I3tqa
കരിം ബെൻസെമ (അൽ-ഇത്തിഹാദ്), എൻ’ഗോലോ കാന്റെ (അൽ-ഇത്തിഹാദ്), സാദിയോ മാനെ (അൽ-നാസർ), റൂബൻ നെവെസ് (അൽ-ഹിലാൽ), എഡ്വാർഡ് മെൻഡി (അൽ-അഹ്‌ലി), സെർഗെജ് മിലിങ്കോവിച്ച്-സാവിക്. (അൽ-ഹിലാൽ), വമ്പിച്ച ഡീലുകൾ ലഭിച്ച ശേഷം മിഡിൽ-ഈസ്റ്റിലേക്ക് മായ പ്രധാന താരങ്ങളാണ്.
"The Saudi league has completely changed the market"
— Sky Sports Premier League (@SkySportsPL) July 29, 2023
Pep Guardiola says more big names will move to Saudi Arabia in the future ⬇️ pic.twitter.com/MuoWvniBem