ലയണൽ മെസ്സിയെ കിട്ടിയില്ലെങ്കിൽ വേണ്ട, ക്രിസ്റ്റ്യാനോക്കെതിരെ നെയ്മറും ലുകാകുവും മൗറീഞ്ഞോയെയും അണിനിരത്താൻ സൗദി ക്ലബ്ബ്

യൂറോപ്യൻ ഫുട്ബോളിലെ ഓരോ താരങ്ങളെയും തങ്ങളുടെ ലീഗിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന സൗദിയിലെ പണചാക്കുകളായ ക്ലബ്ബുകൾ തങ്ങളുടെ യൂറോപ്യൻ വേട്ട തുടരുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ തുടക്കം കുറിച്ച സൈനിങ് കരീം ബെൻസെമയെ പോലും റയലിന്റെ ഓഫർ തള്ളി സൗദിയിലെത്തിയിട്ടുണ്ട്.

നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ ബെൽജിയം താരമായ റൊമേലു ലുകാകുവിന് വേണ്ടിയും സൗദി ക്ലബ്ബായ അൽ ഹിലാൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയെ കൊണ്ടുവരാൻ അൽ ഹിലാൽ ശ്രമിച്ചെങ്കിലും മെസ്സി ഇന്റർ മിയാമിയിലേക്ക് പോയതോടെ യൂറോപ്പിൽ നിനുമുള്ള മറ്റു സൂപ്പർ താരങ്ങളെയാണ് അൽ ഹിലാൽ ലക്ഷ്യമിടുന്നത്.

വർഷത്തിൽ 25 മില്യൺ യൂറോ ഓഫർ ചെയ്‌ത സൗദി ക്ലബ്ബായ അൽ ഹിലാലുമായി ചർച്ചകൾ നടത്താൻ റൊമേലു ലുകാകു സൗദിയിൽ പോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2026 വരെ ചെൽസിയിൽ കരാറുള്ള താരം നിലവിൽ ഇന്റർ മിലാനിലാണ് കളിക്കുന്നത്. നല്ലൊരു ട്രാൻസ്ഫർ ഫീ കൊടുത്താൽ മാത്രമേ പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി തങ്ങളുടെ സൂപ്പർ താരത്തിനെ മറ്റൊരു ക്ലബ്ബിലേക്ക് വിട്ടുനൽകുകയുള്ളൂ.

റിപ്പോർട്ടുകൾ പ്രകാരം യൂറോപ്പിൽ നിന്നും ലുകാകുവിനെ മുൻപേ തന്നെ നെയ്മർ ജൂനിയർ, റിയാദ് മെഹറസ് തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് വേണ്ടി അൽ ഹിലാൽ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയുടെ പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീഞ്ഞോയുമായി അൽ ഹിലാൽ ചർച്ചകൾ നടത്താൻ ഒരുങ്ങുകയാണ്. തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്ർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൊണ്ടുവന്നതിനെതിരെ ലിയോ മെസ്സിയെ സൈൻ ചെയ്യാനാണ് അൽ ഹിലാൽ നോക്കിയത്, എന്നാൽ മെസ്സിയെ കിട്ടാത്തതിനാലാണ് യൂറോപ്പിലെ വമ്പൻമാരെ അൽ ഹിലാൽ നോട്ടമിടുന്നത്.

Rate this post