സൗദി ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗ് കളിക്കുമോ? മറുപടിയുമായി യുവേഫ പ്രസിഡണ്ട് രംഗത്ത്

കുറച്ചു നാളുകളായി സൗദി അറേബ്യൻ ക്ലബ്ബുകൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവരികയാണ്,അതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് യുവേഫ പ്രസിഡണ്ട് അലക്സാണ്ട്രോ സെഫറിൻ.

“സൗദി ക്ലബ്ബുകൾ ഒരിക്കലും ചാമ്പ്യൻസ് ലീഗിലോ മറ്റേതെങ്കിലും യൂറോപ്യൻ മത്സരത്തിലോ കളിക്കില്ല. അഭിലാഷമില്ലാത്ത കളിക്കാരാണ് ഇപ്പോൾ സൗദി അറേബ്യയിലേക്ക് മാറിയവരും മാറാൻ ആഗ്രഹിക്കുന്നവരും.”

ക്രിസ്ത്യാനോ റൊണാൾഡോ,നെയ്മർ,ബെൻസമ സാഡിയോ മാനെ,ഫെർമിനോ പോലെ വമ്പൻ താരങ്ങൾ ഇപ്പോഴും ചാമ്പ്യൻസ് ലീഗ് കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ് പലരും, അവർക്ക് സന്തോഷം നൽകുന്ന ചില വാർത്തകളാണ് ഈയടുത്ത ദിവസങ്ങളിൽ വന്നിരുന്നത്. അതിനെതിരെയും യുവേഫ പ്രസിഡണ്ട് പ്രതികരിച്ചിട്ടുണ്ട്. “എവിടെനിന്നുമാണ് ഈ വാർത്തകൾ ലഭിക്കുന്നത് എന്നറിയില്ല” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അമേരിക്കയിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ നടന്നേക്കുമെന്ന് അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി,യൂറോപ്പ് വിട്ട് മറ്റൊരു ഭൂഖണ്ഡത്തിലും ചാമ്പ്യൻസ് ലീഗ് ഫൈനൽ നടക്കില്ല എന്ന് അടിവരയിടുകയാണ് യുവേഫ പ്രസിഡണ്ട്.

Rate this post