‘മെസ്സി അത്ഭുതപ്പെടുത്തി’ : ലയണൽ മെസ്സിയെ പുകഴ്ത്തി സൗദി പരിശീലകൻ ഹെർവ് റെനാർഡ് |Lionel Messi

2022 ലെ ഖത്തർ ലോകകപ്പിൽ ഏതൊക്കെ ടീമുകളാണ് അത്ഭുതങ്ങൾ സൃഷ്ടിച്ചതെന്ന് നോക്കിയാൽ, അതിലൊന്ന് സൗദി അറേബ്യയായിരിക്കും. ടൂർണമെന്റ് ജേതാക്കളായ അർജന്റീനയെ ടൂർണമെന്റിൽ തോൽപിച്ച ഏക ടീമാണ് സൗദി അറേബ്യ. ഇതിന് പിന്നാലെ സൗദി അറേബ്യൻ ദേശീയ ടീമിന്റെ പരിശീലകനായ ഹെർവ് റെനാർഡ് ഏറെ പ്രശംസ പിടിച്ചുപറ്റി.

ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ വിജയിച്ചെങ്കിലും, അടുത്ത രണ്ട് മത്സരങ്ങളിലും ആ പ്രകടനം നിലനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു, ഏഷ്യൻ ടീമിന് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം സൗദി അറേബ്യൻ ദേശീയ ടീം കോച്ച് ഹെർവ് റെനാർഡ് ഖത്തറിൽ നിന്ന് മടങ്ങി, അർജന്റീന ടൂർണമെന്റിൽ വിജയിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു.

അന്ന് അത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലയണൽ മെസ്സിയെ കുറിച്ച് ഒരു അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് പരിശീലകൻ.വളരെ വിനയാന്വിതനായ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിയുടെ പെരുമാറ്റം തനിക്ക് ഇഷ്ടമാണെന്ന് ഹെർവ് റെനാർഡ് അഭിപ്രായപ്പെട്ടു. “എനിക്ക് മെസ്സിയുടെ പെരുമാറ്റം ഇഷ്ടമാണ്, എളിമയുള്ളവനാണ് ഇപ്പോഴും കളിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു, ഒരു മാന്യനാണ് മെസ്സി ലോകകപ്പിലെ അദ്ദേഹത്തിന്റെ നിലവാരം എന്നെ അത്ഭുതപ്പെടുത്തി. നേരിട്ട് കാണുമ്പോൾ അത് അത്ഭുതകരമാണ്” ഹെർവ് റെനാർഡ് പറഞ്ഞു.

നിലവിൽ സൗദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായ ഹെർവ് റെനാർഡ് വരും ദിവസങ്ങളിൽ പുതിയ ചുമതലകൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആർഎംസി സ്പോർട് റിപ്പോർട്ട് ചെയ്തതുപോലെ, ഫ്രാൻസ് വനിതാ ദേശീയ ടീമിന്റെ പരിശീലകനായി ഹെർവ് റെനാർഡ് ചുമതലയേൽക്കാൻ സാധ്യതയുണ്ട്. ഫ്രഞ്ച് വനിതാ ദേശീയ ടീം കോച്ചായി ഹെർവ് റെനാർഡിനെ കോറിൻ ഡയക്കറെ മാറ്റി നിയമിക്കാൻ FFF താൽപ്പര്യപ്പെടുന്നുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Rate this post