റൊണാൾഡോക്കെതിരെ മെസ്സിയുടെ പേര് പറഞ്ഞാൽ ‘ കടുത്ത ശിക്ഷയെന്ന് ‘ സൗദി മന്ത്രാലയം |Cristiano Ronaldo

പോർച്ചുഗൽ ഫുട്ബോൾ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനൊപ്പം സൈൻ ചെയ്തതിന് ശേഷം സൗദി ഫുട്ബോൾ ലീഗ് വളരെയധികം നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്. യൂറോപ്പിലെ നിരവധി സൂപ്പർ താരങ്ങൾ സൗദി ലീഗിലേക്ക് വന്നത് ഉൾപ്പടെ സൗദി അറേബ്യ ലോകഫുട്ബോളിൽ ശ്രദ്ധ നേടി.

അൽ നസ്ർ ടീം താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുമ്പോൾ എതിർടീം ആരാധകർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്ബോളിലെ എതിരാളിയായ ലിയോ മെസ്സിയുടെ പേര് ഉച്ചരിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അസ്വസ്ഥത നടക്കുവാൻ വേണ്ടി നടത്തുന്ന ഇത്തരം കാര്യങ്ങൾ ഇനി ചെയ്യാൻ പാടില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ.

ഇനി ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുന്ന സ്റ്റേഡിയത്തിൽ മെസ്സി എന്ന വാക്ക് ഉച്ചരിക്കുന്നവർക്ക് ചാട്ടവാറിനടി ആയിരിക്കും ശിക്ഷ എന്ന് സൗദി മന്ത്രാലയം അറിയിച്ചു. മെസ്സി എന്ന വാക്ക് കേൾക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉണ്ടാകുന്ന അസ്വസ്ഥത മാനിച്ചാണ് ഈ നടപടിയെന്നാണ് കരുതുന്നത്. റൊണാൾഡോ കളിക്കുമ്പോൾ എതിർടീം ആരാധകർ മെസ്സിയുടെ പേര് ഉച്ചരിക്കുന്നത് പതിവ് കാഴ്ചയാണ്.

സൗദി അറേബ്യയുടെ ഈ നടപടി വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. നിലവിൽ അർജന്റീന ഫുട്ബോൾ ടീം നായകനായ ലിയോ മെസ്സി കളിക്കുന്നത് മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലാണ്. അമേരിക്കൻ ക്ലബിന് വേണ്ടി ലിയോ മെസ്സി കളിക്കുമ്പോഴും എതിർടീം ആരാധകർ മെസ്സിക്ക് അസ്വസ്ഥത നൽകുവാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരും ഉച്ഛരിക്കാറുണ്ട്.

3.5/5 - (6 votes)
Cristiano RonaldoLionel Messi