ഫാൻസിന് നിരാശ, സൗദി പ്രോ ലീഗ് ഇലവനിൽ നിന്നും പുറത്തായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ലോകത്തിലെ ഏറ്റവും മികച്ച ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനുള്ളിലെ പ്രശ്നങ്ങളും മറ്റും ചൂണ്ടികാട്ടി ഇന്റർവ്യൂ നൽകുന്നതും തുടർന്ന് ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിച്ച് ടീം വിട്ടുപോകുന്നതും. 37-വയസ്സിലും പ്രീമിയർ ലീഗിൽ വ്യക്തിഗതമായി മികച്ച പ്രകടനം നടത്തുമ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടുപോയ റൊണാൾഡോയുടെ തീരുമാനം ഫാൻസിന് ഇഷ്ടമായിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നീട് യൂറോപ്പിനോട് കൂടി വിട പറഞ്ഞു. സൗദിയിൽ നിന്നും വമ്പൻ ഓഫർ വന്നപ്പോൾ സൗദി ക്ലബ്ബായ അൽ നസ്റിലേക്ക് പോകാനായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം. ജനുവരിയിൽ അൽ നസ്റുമായി കരാറിൽ ഒപ്പ് വെച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സീസണിൽ ടീമിന് വേണ്ടി ഒരു കപ്പ്‌ പോലും നേടികൊടുക്കാനായില്ല.

16 മത്സരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ 14ഗോളുകൾ നേടിയെങ്കിലും സീസണിലെ സൗദി പ്രോ ലീഗിന്റെ ടീം ഓഫ് ദി സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇടം നേടാനായില്ല. 4-1-2-3 ഫോർമേഷനിൽ ഓപ്റ്റ നൽകുന്ന ടീം ഓഫ് ദി സീസണിൽ നിന്നുമാണ് അൽ നസ്‌റിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തായത്.

സീസണിൽ 19 ഗോളുകൾ നേടി ടോപ് സ്കോററായ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഓഡിയോൺ ഇഗോലോയാണ് സെന്റർ സ്ട്രൈകറായി ഇടം നേടിയ താരം. ലെഫ്റ്റ് റൈറ്റ് വിങ്ങുകളിൽ അൽ ഹിലാലിന്റെ താരങ്ങളും ഇടം നേടി. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരങ്ങളായ ബ്രസീലിയൻ താരം ലൂയിസ് ഗുസ്താവോ, കൊനാൻ എന്നീ താരങ്ങൾ ഇലവനിൽ ഇടം നേടിയിട്ടുണ്ട്.

Rate this post