ക്ലബ്ബിനു വേണ്ടിയുള്ള അടുത്ത മത്സരം കളിക്കൂ : അർജന്റൈൻ സൂപ്പർ താരത്തോട് ആവശ്യപ്പെട്ട് സ്കലോനി

വേൾഡ് കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലുള്ള അർജന്റീനയുടെ നാഷണൽ ടീമിന് ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാക്കിയിരുന്നത് പരിക്കുകളായിരുന്നു. പരിക്കു മൂലം ലോ സെൽസോയെ അർജന്റീനക്ക് നഷ്ടമായി കഴിഞ്ഞിരുന്നു.എന്നാൽ ഡി മരിയ, പരേഡസ് എന്നിവർ പരിക്കിൽ നിന്നും മുക്തരായി കൊണ്ട് തിരിച്ചെത്തിയിട്ടുണ്ട്.

കൂടാതെ മറ്റൊരു സൂപ്പർതാരമായ പൗലോ ഡിബാലയുടെ പരിക്കും ഏറെ ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ താരത്തിന്റെ കാര്യത്തിൽ ശുഭ വാർത്തകൾ കഴിഞ്ഞദിവസം പുറത്തേക്ക് വന്നിരുന്നു. അതായത് ഡിബാല പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്. അർജന്റീനയുടെ ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ സ്കലോനി തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഡിബാലയെ ലയണൽ സ്കലോനി കഴിഞ്ഞ ദിവസം ഫോണിൽ കോൾ ചെയ്തിരുന്നു. റോമക്ക് വേണ്ടിയുള്ള അടുത്ത മത്സരം കളിക്കാൻ ഡിബാലയോട് സ്കലോനി ആവശ്യപ്പെട്ടിട്ടുണ്ട്.ഡിബാല ഇതിന് സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്.തനിക്ക് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലെന്നും കളിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നുമാണ് ഡിബാല സ്കലോനിയോട് പറഞ്ഞിട്ടുള്ളത്. പക്ഷേ റോമയുടെ പരിശീലകനായ മൊറിഞ്ഞോ താരത്തെ കളിപ്പിക്കുമോ എന്നുള്ളത് വ്യക്തമല്ല. കളിക്കാൻ സാധിക്കുകയാണെങ്കിൽ നല്ല രൂപത്തിൽ ഖത്തറിലേക്ക് എത്താൻ ഡിബാലക്ക് കാര്യം.

എന്നാൽ ഏക ആശങ്ക എന്നുള്ളത് പരിക്കേൽക്കുമോ എന്നുള്ളത് മാത്രമാണ്. പരിക്കിൽ നിന്നും പൂർണ്ണമായും ഭേദമായി കൊണ്ട് താരം സജ്ജനായി കഴിഞ്ഞു എന്ന് തന്നെയാണ് ഇതിൽ നിന്നും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. ഏതായാലും അർജന്റീനക്കൊപ്പം ഡിബാല ഉണ്ടാവും എന്നുള്ള കാര്യം ഉറപ്പായിട്ടുണ്ട്.

Rate this post