മെസ്സി എത്ര കാലം അർജന്റീനയിൽ തുടരുമെന്നതിനെ കുറിച്ച് സംസാരിച്ച് ലയണൽ സ്കലോണി |Lionel Messi

പനാമക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുടെ നാഷണൽ ടീം ഉള്ളത്.സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച് തന്നെയാണ് ഈയൊരു മത്സരം അരങ്ങേറുക.വേൾഡ് കപ്പ് കിരീടം നേടിയത് ആരാധകർക്ക് മുന്നിൽ ആഘോഷിക്കുക എന്നതാണ് ഈ മത്സരങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം.

ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പല കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയുടെ ഭാവി എന്താണ് എന്നുള്ളത് ആരാധകർ ഏറെ ആവേശപൂർവ്വം ഉറ്റുനോക്കുന്ന കാര്യമാണ്.ലയണൽ മെസ്സി എത്രകാലം അർജന്റീനയിൽ തുടരും എന്നായിരുന്നു അർജന്റീനയുടെ പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നത്.

മെസ്സി അർജന്റീന ദേശീയ ടീമിൽ ഹാപ്പി ആയിരിക്കുന്ന കാലത്തോളം അദ്ദേഹം ഇവിടെ ഉണ്ടാവും എന്നാണ് ഇപ്പോൾ അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. ലയണൽ മെസ്സി ഇപ്പോൾ വളരെയധികം ഹാപ്പിയാണെന്നും സ്കലോണി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘ലയണൽ മെസ്സിക്ക് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ല,അദ്ദേഹം വളരെയധികം ഹാപ്പിയാണ്.അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ലാത്ത കാലത്തോളം അദ്ദേഹം അർജന്റീന ദേശീയ ടീമിനോടൊപ്പം ഉണ്ടാവുകതന്നെ ചെയ്യും.കളത്തിനകത്തും നാഷണൽ ടീമിലും ലയണൽ മെസ്സി സന്തോഷവാനാണ് ‘അർജന്റീനയുടെ പരിശീലകൻ പറഞ്ഞു.

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നുള്ള പ്രസ്താവന നേരത്തെ മെസ്സി നടത്തിയിരുന്നു.പക്ഷേ ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പിലും അർജന്റീന ടീമിൽ ഉണ്ടാകും എന്നുള്ള പ്രതീക്ഷയാണ് ഇപ്പോൾ ആരാധകർ വെച്ച് പുലർത്തുന്നത്.അടുത്തവർഷം കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നുണ്ട്. തീർച്ചയായും മെസ്സിയെ ആ ടൂർണമെന്റിൽ കാണാൻ സാധിച്ചേക്കും.

ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ലയണൽ മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ അമ്പതിലധികം ഗോൾ പങ്കാളിത്തങ്ങൾ നേടാൻ മെസ്സിക്ക് ഈ സീസണിൽ കഴിഞ്ഞിട്ടുണ്ട്.യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നേടിയ താരം 35കാരനായ ലിയോ മെസ്സി തന്നെയാണ്.

Rate this post
Lionel Messi