എൻറിക്കെയുടെ മെസ്സിയെ കുറിച്ചുള്ള വാക്കുകളോട് പ്രതികരിച്ച് സ്കലോനി |Lionel Messi

ലയണൽ മെസ്സി തന്റെ ഈ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.ഇന്ന് നടക്കുന്ന മത്സരത്തിൽ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ.മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലയണൽ മെസ്സിയെക്കുറിച്ച് സ്പാനിഷ് പരിശീലകനായ ലൂയിസ് എൻറിക്കെ നേരത്തെ ചില കാര്യങ്ങൾ പറഞ്ഞിരുന്നു.അതായത് സ്പെയിൻ കിരീടം നേടുന്നില്ലെങ്കിൽ അർജന്റീന കിരീടം നേടാനാണ് താൻ ഇഷ്ടപ്പെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ലയണൽ മെസ്സി ഒരു വേൾഡ് കപ്പ് കിരീടം ഇല്ലാതെ വിരമിക്കുന്നത് അനീതിയാണെന്നും എൻറിക്കെ കൂട്ടിച്ചേർത്തിരുന്നു.

ഈ വാക്കുകളോട് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ലയണൽ മെസ്സി തന്നെ അർഹിക്കുന്നതാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്കലോനി.’ ലയണൽ മെസ്സിയെ പരിശീലിപ്പിക്കുന്നത് ഞാനും വളരെയധികം ആസ്വദിക്കുന്ന ഒരു കാര്യമാണ്.തീർച്ചയായും എൻറിക്കെ പറഞ്ഞതുപോലെ ലയണൽ മെസ്സിക്ക് ലഭിക്കുന്ന എല്ലാ പ്രശംസകളും അദ്ദേഹം അർഹിക്കുന്നത് തന്നെയാണ്. കാരണം കാണാൻ ഏറ്റവും മനോഹരമായ കാര്യമാണ് ലയണൽ മെസ്സിയുടെ പ്രകടനം ‘ ഇതാണ് അർജന്റീന പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മെസ്സിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ അവസാനത്തെ വേൾഡ് കപ്പാണ് ഇത്. തന്റെ അവസാനത്തെ അവസരമാണ് ഇതെന്ന് ലയണൽ മെസ്സി തന്നെ ഇന്നലത്തെ പത്രസമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു

Rate this post
ArgentinaFIFA world cupLionel MessiQatar2022