വേൾഡ് കപ്പിനുള്ള അർജന്റീനയുടെ 31 അംഗ പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്കെലോണി |Qatar 2022 |Argentina

കോപ്പ അമേരിക്ക, ഫൈനൽസിമ 2022 ട്രോഫി വിജയങ്ങൾക്ക് ശേഷംകിരീടം നേടാനുറപ്പിച്ച് തന്നെയാണ് ലയണൽ മെസ്സിയും സംഘവും ഖത്തറിൽ ഇറങ്ങുന്നത്.ക്യാപ്റ്റൻ ലയണൽ മെസ്സി അഞ്ചാം തവണയാണ് വേൾഡ് കപ്പിനിറങ്ങുന്നത്. 2014 ൽ നഷ്ടപെട്ട കിരീടം തന്റെ അവസാന അവസരത്തിൽ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് 35 കാരൻ.അദ്ദേഹത്തിന്റെ അർജന്റീന ദേശീയ ടീം അതിനായി തയ്യാറാണ്.സ്കലോനി ടീമിന്റെ ചുമതല ഏറ്റെടുത്ത ശേഷം, ആൽബിസെലെസ്‌റ്റിക്ക് 5 തവണ മാത്രമാണ് തോറ്റത്. അവസാന 35 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടുമില്ല.

ലോകകപ്പിന് മുന്നോടിയായി 31 കളിക്കാരുടെ പട്ടിക അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി സമർപ്പിച്ചു.ലയണൽ സ്‌കലോനി 2022 ലോകകപ്പിനുള്ള തന്റെ പ്രാഥമിക കളിക്കാരുടെ പട്ടിക 46 ൽ നിന്ന് 31 ആയി ചുരുക്കി.കളിക്കാരുടെ അന്തിമ പട്ടിക നവംബർ 14 ന് പ്രസിദ്ധീകരിക്കും.പരിക്കു മൂലം സംശയത്തിലുള്ള ലോ സെൽസോയെ സ്‌കലോനി ഈ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്..ഈ 31 പേരിൽനിന്നും 5 താരങ്ങളെ ഒഴിവാക്കി കൊണ്ടാണ് അർജന്റീന ഫൈനൽ സ്‌ക്വാഡ് പുറത്തുവിടുക.

ലൂക്കാസ് ഒകാംപോസ്,ജിയോവാനി സിമിയോണി, എമിലിയാനോ ബ്യൂണ്ടിയ,മാർക്കോസ് സെനെസി എന്നിവരാണ് അവസാന 31 ൽ ഇടം നേടാൻ സാധിക്കാത്ത പ്രമുഖ താരങ്ങൾ.അഗസ്റ്റിൻ മാർഷെസിൻ, അഗസ്റ്റിൻ റോസി, ഫാകുണ്ടോ മദീന, നെഹുവെൻ പെരെസ്, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട,നിക്കോളാസ് ഡൊമിംഗ്യൂസ്, മാക്സിമിലിയാനോ മെസ, ജിയോവാനി സിമിയോണി, എമിലിയാനോ ബ്യൂണ്ടിയ, സോ മലെജാന്തോ അലാരിയ, സോ മലെജാന്തോ അലാരിയ എന്നിവരാണ് 41 പേരുടെ പട്ടിക 31 ആക്കിയപ്പോൾ ഒഴിവാക്കിയ താരങ്ങൾ.

31 പേരുടെ പട്ടിക :എമിലിയാനോ ഡിബു മാർട്ടിനെസ്, ജെറോണിമോ റുല്ലി, ഫ്രാങ്കോ അർമാനി, ജുവാൻ മുസ്സോ, നഹുവൽ മൊലിന, ഗോൺസാലോ മോണ്ടിയേൽ, ക്രിസ്റ്റ്യൻ റൊമേറോ, ജെർമെയ്ൻ പെസെല്ല, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാൻ പാർഗൊ ഫോയ്ത്ത് ,അലക്സിസ് മാക് അലിസ്റ്റർ,ഗൂഡോ റോഡ്രിഗസ്,അലെജാൻഡ്രോ പാപ്പു ഗോമസ്,എൻസോ ഫെർണാണ്ടസ്,തിയാഗോ അൽമാഡ,ലയണൽ മെസ്സി,ലൗട്ടാരോ മാർട്ടിനെസ്,ഏഞ്ചൽ ഡി മരിയ,ജൂലിയൻ അൽവാരസ്,പോളോ ഡിബാല,നിക്കോളാസ് ഗോൺസാലസ്,ജോആംഗൽ കോറിയ

Rate this post
ArgentinaFIFA world cupQatar2022