‘സൗദി ലീഗിൽ സ്‌കോർ ചെയ്യുന്നത് വിചാരിക്കുന്നത്ര എളുപ്പമല്ല,അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരനാണ്’ : ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് കരീം ബെൻസിമ |Cristiano Ronaldo

തങ്ങളുടെ പ്രൈം ടൈമിൽ റയൽ മാഡ്രിഡിനായി മിന്നുന്ന പ്രകടനം നടത്തിയ താരങ്ങളാണ് കരീം ബെൻസെമയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. സ്പാനിഷ് ക്ലബ്ബിൽ കളിക്കുമ്പോൾ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഇവർ സ്വന്തമാക്കി. നിലവിൽ ഇരു താരങ്ങളും സൗദി പ്രൊ ലീഗിലാണ് ബൂട്ട് കെട്ടുന്നത്.

റൊണാൾഡോ അൽ നാസറിന് വേണ്ടിയും ബെൻസിമ അൽ ഇത്തിഹാദിനു വേണ്ടിയുവുമാണ് കളിക്കുന്നത്. ഈ സീസണിൽ മികച്ച ഫോമിലുള്ള റൊണാൾഡോയുടെ ഗോൾ സ്‌കോറിങ്ങിൽ മികവിനെ പ്രശംസിച്ചിരിക്കുകയാണ് കരീം ബെൻസിമ.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഗോൾ സ്‌കോറിംഗ് സവിശേഷതകളാൽ നമ്മെ അത്ഭുതപ്പെടുത്തുന്നത് തുടരുകയാണ് 30-കളുടെ അവസാനത്തിലും ലീഗിലെ ടോപ്പ് ഗോൾ സ്‌കോററായി തുടരുകയാണ് പോർച്ചുഗീസ് സൂപ്പർ താരം.

“സൗദി ലീഗിൽ സ്‌കോർ ചെയ്യുന്നത് എല്ലാവരും വിചാരിക്കുന്നത്ര എളുപ്പമല്ല. 2023ൽ 38 വയസ്സിൽ റൊണാൾഡോ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്നത് ശരിക്കും ശ്രദ്ധേയമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരനാണ് ” കരീം ബെൻസിമ പറഞ്ഞു.

2023 ൽ 38 കാരൻ 43 ഗോളുകളാണ് നേടിയിട്ടുള്ളത്.ഈ സീസണിൽ റൊണാൾഡോയ്ക്ക് 13 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും ഏഴ് അസിസ്റ്റുകളും ഉണ്ട്.

3/5 - (2 votes)