‘ഏഷ്യയിലെ ചെറിയ ലീഗുകളിൽ പോലും VAR ഉണ്ടായിരിക്കുമ്പോൾ ഐഎസ്എല്ലിൽ ഇല്ലാത്തത് എന്ത്കൊണ്ട്’ : ജംഷഡ്‌പൂർ പരിശീലകൻ |ISL 2023-24

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂരിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി . ജംഷഡ്പൂരിന്റെ ഹോംതട്ടകമായ ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ വിജയം. ലീഗിൽ കളിച്ച നാല് മത്സരവും മോഹൻ ബഗാൻ വിജയിച്ചു.

നിലവിൽ പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്‌സി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റ് മാത്രമാണ് നേടിയത്. മത്സരത്തിന് ശേഷം സംസാരിച്ച ജംഷഡ്‌പൂർ പരിശീലക സ്‌കോട്ട് കൂപ്പർ ഇന്ത്യൻ സൂപ്പർ ലീഗിൽ വാർ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച്ചും ഇതേ ആവശ്യം പല തവണ ഉന്നയിച്ചിരുന്നു. വാർ അടക്കമുള്ള സാങ്കേതികവിദ്യ കൊണ്ടുവരേണ്ടത് ലീഗിന്റെ നിലവാരം വർധിപ്പിക്കാൻ അനിവാര്യമായ ഒന്നാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

“ആദ്യ പകുതിയിൽ തന്റെ ടീമിന് പെനാൽറ്റികൾ ലഭിച്ചില്ല,കളി നശിപ്പിക്കുന്ന ഒരേയൊരു കാര്യം, ശരിയും തെറ്റും എന്താണെന്ന് നിങ്ങൾക്ക് ഇനി അറിയില്ല. കാരണം മറ്റെല്ലായിടത്തും, തായ്‌ലൻഡിലും, വിയറ്റ്‌നാമിലും, എല്ലായിടത്തും VAR ഉണ്ട്.ഇവിടെ VAR ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ലഭിച്ച പെനാൽറ്റി ഒരു പെനാൽറ്റിയാകില്ലായിരുന്നു. കാരണം കളിക്കാരൻ ബോക്സിന് പുറത്തായിരുന്നു’സ്കോട്ട് കൂപ്പർ പറഞ്ഞു.

“ആദ്യ പകുതിയിൽ ഞങ്ങളുടെ കളിക്കാർക്ക് രണ്ട് വെല്ലുവിളികളുണ്ട്. നാലാമത്തെറഫറി ഞാൻ ചോദിച്ചപ്പോൾ അവൻ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയാമോ, അവൻ എന്നെ നോക്കി ചിരിച്ചു. ഒരു തമാശ പോലെ അവൻ എന്നെ നോക്കി ചിരിച്ചു. ഐ‌എസ്‌എല്ലിൽ ഒരു ഉദ്യോഗസ്ഥനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഇത് ഭ്രാന്താണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

“ലീഗിന് ആവശ്യമുള്ള ഒരു കാര്യം VAR ആണ്, അവർ അത് കൊണ്ടുവരുന്നില്ല.ഏഷ്യയിലെ ചെറിയ ലീഗുകൾക്ക് VAR ഉണ്ടായിരിക്കുകയും ഇവിടെ ഇല്ലാത്തത് എന്ത്‌കൊണ്ടാണ്, ആരാണ് ഐഎസ്എൽ നിയന്ത്രിക്കുന്നത്? ” ”ഐ‌എസ്‌എൽ മാനേജ്‌മെന്റിനോടുള്ള തന്റെ നിരാശയും ദേഷ്യവും കോച്ച് പ്രകടിപ്പിച്ചു.