ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ജനുവരി 9 ന് കാമറൂണിൽ ആരംഭിക്കും.ലോകത്തിലെ ഏറ്റവും മികച്ച ആഫ്രിക്കൻ കളിക്കാർ ഭൂഖണ്ഡത്തിന്റെ അഭിമാനകരമായ പോരാട്ടത്തിൽ മറ്റുരക്കും. ചാമ്പ്യൻഷിപ്പ് ആരംബിക്കുന്നതോടെ യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകൾക്കും തങ്ങളുടെ പ്രധാന താരങ്ങളുടെ സേവനം നഷ്ടമാവും. കഴിഞ്ഞ മാസം ലിവർപൂളിന്റെ ജർഗൻ ക്ലോപ്പിനെപ്പോലുള്ള മാനേജർമാർ, മിഡ്-സീസൺ നടക്കുന്ന ടൂർണമെന്റിനെ വിമർശിച്ചിരുന്നു. അവരുടെ മികച്ച താരങ്ങളായ മുഹമ്മദ് സലായും സാഡിയോ മാനെയുടെയും സേവനം അവർക്ക് നഷ്ടപ്പെടും.
എന്നാൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിനെതിരെയുള്ള വിമർശനങ്ങൾക്ക് നേരെ അഭിപ്രായമവുമായി എത്തിയിരിക്കുകയാണ് അയാക്സിന്റെ ഐവറി കോസ്റ്റ് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാളർ.ആളുകൾ ടൂർണമെന്റിനോട് അനാദരവ് കാണിക്കുകയാണ് ചെയ്യുന്നതെന്നും സ്ട്രൈക്കർ അഭിപ്രായപ്പെട്ടു. അജാക്സിനൊപ്പം തുടരാൻ തയ്യാറാണോ അതോ ഐവറി കോസ്റ്റ് സ്ക്വാഡിൽ ചേരുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, മുൻ വെസ്റ്റ് ഹാം ഫോർവേഡ് തന്റെ വികാരങ്ങൾ വ്യക്തമാക്കി..
“ഈ ചോദ്യം ആഫ്രിക്കയോടുള്ള അനാദരവ് കാണിക്കുന്നു,” അദ്ദേഹം ഡച്ച് പത്രമായ ഡി ടെലിഗ്രാഫിനോട് പറഞ്ഞു.”യൂറോയ്ക്ക് മുമ്പുള്ള ഒരു യൂറോപ്യൻ കളിക്കാരനോട് ഈ ചോദ്യം എപ്പോഴെങ്കിലും ചോദിക്കപ്പെടുമോ? തീർച്ചയായും ഞാൻ ആഫ്രിക്ക കപ്പിന് പോകുകയാണ്.“ഈ ടൂർണമെന്റ് യഥാർത്ഥത്തിൽ വേനൽക്കാലത്ത് നടത്തേണ്ടതായിരുന്നു, പക്ഷേ കോവിഡ് കാരണം മാറ്റിവച്ചു.”തീർച്ചയായും ഐവറി കോസ്റ്റിനെ പ്രതിനിധീകരിക്കാൻ ഞാൻ ആഫ്രിക്ക കപ്പിന് പോകും. അതാണ് പരമോന്നത ബഹുമതി” ഐവറി കോസ്റ്റ് സ്ട്രൈക്കർ വ്യക്തമാക്കി
ഈ സീസണിൽ മികച്ച ഫോമിലുള്ള സ്ട്രൈക്കർ നിലവിൽ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററാണ് അയാക്സ് താരം. ആഫ്രിക്കൻ നേഷൻസ് കപ്പ് കാരണം എഫ്സി യൂട്രെക്റ്റിനും പിഎസ്വി ഐൻഹോവനുമെതിരായ നിർണായക ലീഗ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടപ്പെടും.”ഈ സാഹചര്യം വളരെ നിരാശാജനകമാണ്. എന്റെ രാജ്യത്തിനും ക്ലബ്ബിനും ഇടയിൽ തിരഞ്ഞെടുക്കുന്നത് ഞാൻ വെറുക്കുന്നു. അത് ശരിക്കും ചീത്തയാണ്. ഞാൻ അജാക്സിനൊപ്പം കിരീടത്തിനായി കളിക്കുന്നു, ആ രണ്ട് മത്സരങ്ങളും വളരെ പ്രധാനമാണ്, കാരണം അവ റാങ്കിംഗിനെ സ്വാധീനിക്കുന്നു” ഹലാർ പറഞ്ഞു.
ബുണ്ടസ്ലിഗ ക്ലബ് ഫ്രാങ്ക്ഫുർട്ടിന്റെ താരമായിരുന്ന ഹാലറിനെ വലിയ പ്രതീക്ഷകളോടെയാണ് ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡ്, 45 മില്യൺ പൗണ്ട് എന്ന ക്ലബ്ബിന്റെ എക്കാലത്തെയും റെക്കോർഡ് തുകയ്ക്ക് 5 വർഷത്തെ കരാറിൽ ടീമിൽ എത്തിച്ചത്. പ്രീമിയർ ലീഗിൽ തന്റെ പ്രതിഭ തെളിയിക്കാൻ പരാജയപ്പെട്ടുപോയ ഹാലറിന്, വെസ്റ്റ് ഹാമിൽ 2 വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളു. തുടർന്ന്, ഡച്ച് ക്ലബ് അജാക്സിന്റെ എക്കാലത്തെയും റെക്കോർഡ് തുകയായ 22.5 മില്യൺ പൗണ്ടിന് ഹാലർ ഡച്ച് ക്ലബ്ബുമായി നാലര വർഷത്തെ കരാറിൽ ഒപ്പുവെച്ചു.
ഡച്ച് ക്ലബ്ബിൽ എത്തിയ ശേഷമുള്ള ഹാലറിന്റെ അപ്രതീക്ഷിത പ്രകടനം, ഡച്ച് മാധ്യമങ്ങളും ആഘോഷമാക്കി. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആറ് കളികളിൽ നിന്ന് 10 ഗോളുകൾ നേടിയ ഹാലർ, ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടക്കാരുടെ പട്ടികയിൽ നിലവിൽ ഒന്നാമനാണ്. മാത്രമല്ല, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഗ്രൂപ്പ് ഘട്ടങ്ങളിൽ ഗോൾ നേട്ടം ഇരട്ട സംഖ്യയിൽ എത്തിക്കുന്ന നാല് കളിക്കാരിൽ ഒരാളാണ് ഹാലർ.