‘സെമി ഉറപ്പാക്കണം’ : പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം സീസണിൽ പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷയെ നേരിടും. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത് .തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫിൽ കളിക്കാനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷകളോടെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.ഇരു ടീമുകളും അവസാന സീസണിൽ പ്ലേ ഓഫിൽ പ്രവേശിച്ചിരുന്നെങ്കിലും സെമി ഫൈനലിലേക്ക് പ്രവേശിച്ചിരുന്നില്ല.

ലീഗ് ഘട്ടത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് അന്തരാഷ്ടമത്സരങ്ങളുടെ ഇടവേള ആരംഭിക്കുമ്പോൾ റാങ്കിങ്ങിൽ ഒന്നാമതായിരുന്നുവെങ്കിൽ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് മുപ്പതിമ്മൂന്നു പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. മുപ്പതിമ്മൂന്നു പോയിന്റിൽ ലീഗ് രണ്ടാം പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നേടിയത് വെറും ഏഴു പോയിന്റുകൾ മാത്രമാണ്. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്.

സെർജിയോ ലൊബേരയും ഇവാൻ വുകോമാനോവിച്ചും പരിചയസമ്പന്നരായ തന്ത്രശാലികളാണ്, അവർക്ക് മുന്നിലുള്ള നിർണായകമായ 90 മിനിറ്റുകൾക്കായി അവരുടെ ടീമുകളെ മികച്ച രീതിയിൽ സജ്ജമാക്കാൻ അവർ ശ്രമിക്കും.ഒഡീഷ എഫ്‌സിക്കെതിരായ ഒരു എവേ മത്സരവും ബ്ലാസ്റ്റേഴ്‌സ് ജയിച്ചിട്ടില്ല. കലിംഗ സ്‌റ്റേഡിയത്തിലേക്കുള്ള അവസാന രണ്ട് സന്ദർശനങ്ങളിലും പരാജയം നേരിട്ടു ., അഡ്രിയാൻ ലൂണ ടീമിലേക്ക് തിരിച്ചെത്തുന്നത് കെബിഎഫ്‌സിക്ക് ഉത്തേജനം നൽകും. അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പമുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് വുകോമാനോവിച്ച് പറഞ്ഞു.

ഒരുപാട് നാളുകൾക്ക് ശേഷം അദ്ദേഹം വീണ്ടും വരുന്നു, അത് നമ്മൾ പരിഗണിക്കണം. അദ്ദേഹത്തിന് 90 മിനിറ്റ് കളിക്കാനാകില്ല. പക്ഷേ, ഏറെ നാളുകൾക്ക് ശേഷം അഡ്രിയാൻ ലൂണയെ ഞങ്ങൾ സന്തോഷത്തോടെ കാണുമെന്ന് ഇവാൻ പറഞ്ഞു.പ​ക​ര​ക്കാ​ര​നാ​യി ര​ണ്ടാം പ​കു​തി​യി​ൽ ലൂ​ണ ക​ളി​ക്കു​മെ​ന്നാ​ണ് കോ​ച്ച് ഇ​വാ​ൻ വു​കോ​മാ​നോ​വി​ച്ചി​ന്റെ വാ​ക്കു​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. പ​രി​ക്കേ​റ്റ മ​റ്റൊ​രു സൂ​പ്പ​ർ താ​രം ദി​മ​ത്രി​യോ​സ് ഡ​യ​മ​ന്റ​ക്കോ​സ് ക​ളി​ക്കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന് വി​ശ​ക​ല​നം ചെ​യ്ത​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് പ​രി​ശീ​ല​ക​​ന്റെ മ​റു​പ​ടി.

Rate this post