“സെർബിയൻ പരിശീലകൻ തന്നെ ഗോളടിക്കുന്ന താരമായി മാറ്റിയെടുത്തെന്ന് സഹൽ അബ്ദുൽ സമദ്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ ഉജ്ജ്വല ഫോമിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. എട്ട് മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 13 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് അവസാന ഏഴു മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. തുടർന്നുള്ള 7 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും, 4 സമനിലകളുമാണ് നേടിയത്.
മുൻ വർഷങ്ങളിലെ പ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ എന്ത്കൊണ്ടും മികച്ച തുടക്കമാണ് കൊമ്പന്മാർക്ക് ലഭിച്ചിരിക്കുന്നത്. ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ ആരാധകരെ ത്രിപ്തിപെടുത്തുന്നവയായിരുന്നു.ടീമിന്റെ ഘടനയിലും മനോഭാവത്തിലും ശൈലിയിലും കളിക്കാരുടെ ശരീര ഭാഷയിലും എല്ലാം ഈ സീസണിൽ വലിയ മാറ്റങ്ങൾ കാണാനും സാധിച്ചു. ഈസീസണിൽ കേരളം നിരയിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് മലയാളിയായ സഹൽ അബ്ദുൽ സമദ്.പരിശീലകൻ ഇവാന് വുകുമനോവിച്ചിന്റെ കീഴില്‍ തന്റെ ഇഷ്ട പൊസിഷനിൽ താരത്തിന് കളിക്കാൻ കഴിയുകയും ചെയ്തു.
Sahal Abdul Samad credits coach @ivanvuko19 for improving his game! 🔥#IndianFootball #YennumYellow #KBFC #ISL #KeralaBlasters #IFTWC pic.twitter.com/5VY3ln2Ai9
— IFTWC (@IFTWC) December 31, 2021
ഈ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ആരംഭിച്ച സഹൽ ,തുടർന്നുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.മുംബൈ സിറ്റി എഫ്സിക്കെതിരായ നേടിയ വോളി ഗോൾ മാത്രം മതിയാവും സഹൽ എന്ന പ്രതിഭയെ മനസ്സിലാക്കാൻ.ഗോളുകൾ നേടുക മാത്രമല്ല മുൻ ഡിഫൻഡർമാരെ ഡ്രിബ്ൾ ചെയ്യുന്നതിൽ അദ്ദേഹം വൈദഗ്ധ്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. സെർബിയൻ പരിശീലകൻ സഹലിനെ ഒരു ഗോൾ സ്കോറർ ആക്കി മാറ്റുകയും ചെയ്തു. ടീമിന്റെ മാറ്റത്തിന്റെ എല്ലാ ക്രെഡിറ്റും സഹൽ പരിശീലകൻ ഇവാൻ വുക്കോമനോവിച്ചാണ് സഹൽ കൊടുക്കുന്നത്. സെർബിയൻ പരിശീലകന്റെ വരവോടെ വലിയ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്സിൽ കണ്ടു തുടങ്ങി.അദ്ദേഹം ടീമിലുണ്ടാക്കിയത് വലിയ ഇമ്പാക്ടാണെന്നും വ്യക്തമാക്കി.
പരിശീലകൻ എല്ലാവരേയും കൈകാര്യം ചെയ്യുന്നത് വളരെ മികച്ച രീതിയിലാണെന്ന് പറഞ്ഞ സഹൽ ടീമിനുള്ളിൽ മികച്ച ഒത്തിണക്കം വന്നെന്നും ഇക്കാര്യങ്ങളെല്ലാം മികച്ച ഫലങ്ങൾക്ക് കാരണമായെന്നും അഭിപ്രായപ്പെട്ടു.മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതെ പോയ സഹൽ അബ്ദുൾ സമദ് 2021-22 സീസണിൽ മികച്ച പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. സീസണിൽ ഇതിനോടകം നാലു ഗോളുകൾ നേടിയിട്ടുണ്ട്..പരിശീലനത്തിൽ പിഴവുകൾ വരുത്തിയാലും അദ്ദേഹം വീണ്ടും ആത്മവിശ്വാസം പകർന്നു കൊണ്ടേയിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന സഹൽ ഈ വിശ്വാസമാണ് മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രേരകമാകുന്നതെന്നാണ് പറയുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവിയാണ് സഹൽ അബ്ദുൽ സമദെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ച് അഭിപ്രായപ്പെട്ടു .കളിയുടെ വിധി തീരുമാനിക്കാൻ കഴിയുന്ന താരങ്ങളിലൊരാളാണ് സഹൽ. കൂടുതൽ മെച്ചപ്പെടാൻ ഉള്ള വലിയ പൊടൻഷ്യൽ സഹലിനുണ്ട്. ഇവാൻ പറയുന്നു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ അവൻ മികച്ച പ്രകടനം കാഴ്ച്ച വെക്കാനും തുടങ്ങിയെന്നും പരിശീലകൻ പറഞ്ഞു.
ലീഗിന്റെ രണ്ടാം ഘട്ടത്തില്‍ എല്ലാ ടീമുകളും വാശിയോടെയാകും തിരിച്ചുവരിക. ടഫ് ആയ മത്സരങ്ങളാണ് വരാനുള്ളത്. ശാരീരികമായും മാനസികമായും കരുത്താര്‍ജിച്ച് പുതുവര്‍ഷത്തിലെ കളികളെ നേരിടാനൊരുങ്ങുകയാണ് ബ്ലാസ്റ്റേഴ്സ്.രണ്ടാം തീയതി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഗോവക്കെതിരെ മികച്ച പ്രകടനത്തോടെ വിജയ വഴിയിൽ എത്താം എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. ഇനിയുള്ള മത്സരങ്ങൾ ഏറെ നിര്‍ണായകമായതാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് സാധ്യതകൾ ഇനിയുള്ള മത്സരങ്ങളെ ആശ്രയിച്ചിരിക്കും.
.@sahal_samad's 4th of the season, woodwork hits, stunning blocks 🙌
— K e r a l a B l a s t e r s F C (@KeralaBlasters) December 27, 2021
Here are our best moments from last night's draw! 🎥#KBFCJFC #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/SCrjWbJWbp