‘ബാഴ്‌സലോണ വേണ്ടത്ര ശ്രമിച്ചില്ല’: ലയണൽ മെസ്സിയുടെ ഇന്റർ മിയാമി നീക്കത്തെക്കുറിച്ച് സെർജിയോ അഗ്യൂറോ

സൗദി അറേബ്യയിലേക്കുള്ള വലിയ പണ നീക്കവും തന്റെ ബോയ്-ഹുഡ് ക്ലബ്ബായ ബാഴ്സയിലേക്കുള്ള തിരിച്ചുവരവും നിരസിച്ചു കൊണ്ടാണ് ലയണൽ മെസ്സി എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയത്.ഈ പ്രഖ്യാപനം ഫുട്ബോൾ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

‘ആവശ്യങ്ങൾ കുറവുള്ള ലീഗിൽ’ ചേരുന്നു എന്ന് പറഞ്ഞ് കൊണ്ട് കൊണ്ട് മെസ്സിക്കെതിരെ പരോക്ഷ വിമർശനം ബാഴ്സലോണ നടത്തുകയും ചെയ്തു.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിന്റെ അമേരിക്കൻ നീക്കത്തെ പിന്തുണച്ച് അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം സെർജിയോ അഗ്യൂറോ എത്തിയിരിക്കുകയാണ്.“മെസ്സിയുടെ തീരുമാനം? ലിയോയുടെ തിരിച്ചുവരവിന് ബാഴ്‌സലോണ വേണ്ടത്ര ശ്രമിച്ചില്ല.ലാ ലിഗ നിയമങ്ങളും സാമ്പത്തിക സാഹചര്യവും ഉണ്ടായിരുന്നു, എന്നാൽ 2021 ലെ പോലെ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടതില്ല എന്ന ശരിയായ തീരുമാനമാണ് ലിയോ എടുത്തത്” ESPN അർജന്റീനയോട് സംസാരിച്ച അഗ്യൂറോ പറഞ്ഞു.

“ഞാൻ ഇന്നലെ മെസിയോട് സംസാരിച്ചു, ഈസ്റ്റേൺ കോൺഫറൻസ് സ്റ്റാൻഡിങ്‌സിന്റെ സ്‌ക്രീൻഷോട്ട് സഹിതം ഞാൻ അദ്ദേഹത്തിന് ഒരു സന്ദേശം അയച്ചു. ‘നിങ്ങളുടെ ടീം പിന്നിലാണ്, എട്ടാം സ്ഥാനത്തേക്കോ ഒൻപതാം സ്ഥാനത്തേക്കോ എത്തണം’ എന്നു ഞാൻ പറഞ്ഞു. പ്ലേ ഓഫിലേക്ക് കടക്കണമെന്നാണ് ലയണൽ മെസി അതിനു മറുപടിയായി പറഞ്ഞത്.”

അഗ്യൂറോ കഴിഞ്ഞ ദിവസം പറഞ്ഞു.അമേരിക്കൻ ലീഗിൽ മോശം പ്രകടനമാണ് ഇന്റർ മിയാമി നടത്തുന്നത്. ഈസ്റ്റേൺ കോൺഫറൻസിൽ പതിനാറു മത്സരങ്ങളിൽ പതിനൊന്നെണ്ണത്തിലും തോൽവി വഴങ്ങി അവസാന സ്ഥാനത്താണ് ടീം നിൽക്കുന്നത്. പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടക്കാൻ ഒൻപതാം സ്ഥാനമെങ്കിലും നേടണം.

Rate this post