സെർജിയോ അഗ്യൂറോക്ക് ഫുട്ബോളിൽ നിന്നും വിരമിക്കേണ്ടി വന്നേക്കും
ദിവസങ്ങൾക്ക് മുൻപാണ് ബാഴ്സലോണയുടെ അര്ജന്റീന സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടെത്തിയത്. എന്നാൽ ഹൃദയസംബന്ധമായ പ്രശ്‌നം ബാഴ്‌സലോണ സ്‌ട്രൈക്കറെ വിരമിക്കാൻ പ്രേരിപ്പിച്ചേക്കുമെന്ന് കറ്റാലൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 33-കാരനിൽ അടുത്തിടെ നടത്തിയ പരിശോധനകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് കളിക്കുന്നത് തുടരാനാവില്ലെന്ന് കാറ്റലൂനിയ റേഡിയോ പ്രോഗ്രാം എൽ മാറ്റി വെള്ളിയാഴ്ച രാവിലെ പറഞ്ഞു.
“അഗ്യൂറോയുടെ അവസ്ഥയിൽ പ്രതീക്ഷകൾ കുറവാണ് , പ്രൊഫഷണൽ തലത്തിൽ അദ്ദേഹം വീണ്ടും ഫുട്ബോൾ കളിക്കില്ല എന്നുള്ളത് യഥാർത്ഥവും ബുദ്ധിമുട്ടേറിയതുമാണ് , അത് ഇതിനകം തന്നെ അദ്ദേഹത്തിന് വിശദീകരിച്ച് കൊടുത്തിട്ടുണ്ട് ,” കാറ്റലൂനിയ റേഡിയോയുടെ മാർട്ട കരേറസ് അറിയിച്ചു. ഈ സീസണിൽ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയിൽ ചേർന്ന അഗ്യൂറോയ്ക്ക് നെഞ്ചിലെ അസ്വസ്ഥതയും തലകറക്കവും കാരണം ഒക്ടോബർ 30-ന് ഡിപോർട്ടീവോ അലാവസുമായി ബാഴ്സലോണയുടെ മത്സരത്തിൽ ആദ്യ പകുതിയിൽ കയറേണ്ടിയി വന്നു. യൂത്ത് ഫുട്ബോൾ താരമായിരുന്നപ്പോൾ അഗ്യൂറോ സമാനമായ സംഭവം അനുഭവിച്ചിട്ടുണ്ട്.
✍️ El Kun Agüero podria no jugar més al futbol per una patologia greu al cor. Els metges ja han traslladat la informació al davanter argentí, segons ha pogut confirmar Catalunya Ràdiohttps://t.co/1FeFk2DSt7
— Catalunya Ràdio (@CatalunyaRadio) November 12, 2021
നവംബർ 2 ന്, അഗ്യൂറോ “ഒരു രോഗനിർണയത്തിനും ചികിത്സാ പ്രക്രിയയ്ക്കും വിധേയനായി” എന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രസ്താവന ബാർസ പുറപ്പെടുവിച്ചു, കൂടാതെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം കുറഞ്ഞത് 2022 ഫെബ്രുവരി വരെ പുറത്തിരിക്കേണ്ടി വരുമെന്നും പറഞ്ഞു.
അലാവസിനെതിരായ അദ്ദേഹത്തിന്റെ പിൻവാങ്ങലിന്റെ പശ്ചാത്തലത്തിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി അഗ്യൂറോയുടെ ഹൃദയം വളരെ സാവധാനത്തിലോ വളരെ വേഗത്തിലോ ക്രമരഹിതമായോ മിടിക്കുകയും ഹൃദയ താളം തെറ്റിയതായും കണ്ടെത്തി.ക്യാമ്പ് നൗവിലേക്ക് മാറിയതിനുശേഷം, ബാഴ്‌സയ്‌ക്കായി അഞ്ച് മത്സരങ്ങളിൽ അഗ്യൂറോ ഒരു ഗോൾ നേടി. പരിക്ക് മൂലം താരത്തിന് മാസങ്ങളോളം പുരാതീർക്കേണ്ടി വരികയും ചെയ്തു.