ലയണൽ മെസ്സിക്കൊപ്പം മറ്റൊരു സൂപ്പർ സൈനിങ് കൂടി പ്രഖ്യാപിച്ച് മിയാമി

ഫിഫ ലോകകപ്പ്‌ ജേതാവായ അർജന്റീന സൂപ്പർ താരം ലിയോ മെസ്സിയെ തങ്ങളുടെ പുതിയ സൈനിങായി ഫാൻസിനു മുന്നിൽ അവതരിപ്പിച്ച ഇന്റർ മിയാമി ലിയോ മെസ്സിയുടെ ബാഴ്സലോണയിലെ സഹതാരവും മുൻ ഫിഫ ലോകകപ്പ്‌ ജേതാവ് കൂടിയായ സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സിനെ കൂടി പ്രസന്റേഷൻ ചെയ്തിരുന്നു.

ലിയോ മെസ്സിക്കൊപ്പം വീണ്ടും ഒരു ടീമിൽ ഒരുമിച്ചു ചേരുന്നതിന്റെ ആവേശത്തിലാണ് സെർജിയോ ബുസ്കറ്റ്സ്. ഇന്റർ മിയാമി താരമായി സൈൻ ചെയ്തതിന് ശേഷം ക്ലബ്ബിന്റെ ആരാധകർക്ക് മുന്നിലെത്തിയ സെർജിയോ ബുസ്കറ്റ്സ് ഇന്റർ മിയാമിയിൽ ചേരാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചു, തന്റെ കരിയറിലെ പുതിയ ഘട്ടം തുടങ്ങുവാൻ കാത്തിരിക്കുകയാണെന്നും സ്പാനിഷ് താരം പറഞ്ഞു.

“ഇത് ഒരു സവിശേഷവും ആവേശകരവുമായ അവസരമാണ്, ഞാൻ അത് ഏറ്റേടുക്കാൻ വളരെ ആവേശത്തിലാണ്. ഇന്റർ മിയാമിയുമായുള്ള എന്റെ കരിയറിലെ ഈ അടുത്ത ഘട്ടത്തിനായി ഞാൻ കാത്തിരിക്കുകയാണ്.” – ഇന്റർ മിയാമി താരമായുള്ള പ്രസന്റേഷനിടെ സെർജിയോ ബുസ്കറ്റ്സ് പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ യൂറോപ്യൻ ഫുട്ബോൾ സീസൺ അവസാനിക്കുന്നതിനിടെ മെയ്‌ മാസത്തിലാണ് ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചുകൊണ്ട് സെർജിയോ ബുസ്കറ്റ്സ് ടീം വിടുന്നത്. തുടർന്ന് ഫ്രീ ഏജന്റായി മാറിയ താരത്തിനെ ലിയോ മെസ്സിക്ക് പിന്നാലെ ഇന്റർ മിയാമി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തി കൊണ്ടുവന്നു.

Rate this post