സ്‌പെയിനിൽ നിന്നും യുവ സ്‌ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ കുറവ്ഹ് നാളുകളിലായി നിരവധി കിംവദന്തികളാണ് ഉയർന്നു വന്നിരുന്നത്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്‍പാനിഷ് സ്‌ട്രൈക്കർ അൽവാരോ വസ്ക്വാസ് ഒഴിഞ്ഞിട്ട പൊസിഷനിൽ ഒരു സ്പാനിഷ് താരം തന്നെയാണ് എത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് റയോ വയ്യെകാനോയുടെ യുവതാരം സെർജിയോ മൊറേനോയെ ആണ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 23കാരനായ താരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഓഫർ സമർപ്പിച്ചതായാണ് റിപോർട്ടുകൾ പുറത്ത് വന്നു. സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസ് മെര്‍ഗുല്‍ഹോ ആ താരത്തെക്കുറിച്ചുള്ള സൂചനകള്‍ പങ്കുവച്ചിരിക്കുകയാണ്.ലാലിഗയില്‍ നിന്നുള്ള ഒരു സ്പാനിഷ് താരമാണ് അല്‍വാരോ വസ്‌കസിന്റെ പകരമായി വരാന്‍ പോകുന്നതെന്നും താരം നിലവില്‍ സെഗുണ്ടയില്‍ ലോണില്‍ കളിക്കുകയാണെന്നുമാണ് മാര്‍ക്കസ് പറഞ്ഞത്. ഈ സ്പാനിഷ് താരം കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാന്‍സ്ഫര്‍ നീക്കം പരിഗണിക്കുണ്ടെന്നും മാര്‍ക്കസ് കൂട്ടിചേര്‍ത്തു.

താരം റയോ വായെക്കാനോയിൽ നിന്ന് അവസാന മൂന്ന് സീസണിലും ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. അവസാനമായി അമൊരെബിയേറ്റയിലാണ് ലോണിൽ കളിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചിട്ടുള്ള താരം മുമ്പ് വലൻസിയയുടെ ബി ടീമിനായും കളിച്ചിട്ടുണ്ട്. താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എങ്കിലും ലോണിൽ ആയിരിക്കും വരിക.

ഓഗസ്റ്റ് മാസം കഴിയുന്നതോടെ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ അവസാന വിദേശ താരത്തെയും ക്ലബ്ബിലെത്തിക്കണം. നിലവില്‍ കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവിടത്തെ പരിശീലനത്തിനു ശേഷം ടീം യുഎഇയിലേക്ക് മല്‍സരങ്ങള്‍ കളിക്കാന്‍ പോകും. അതിനു മുമ്പ് ചില കെപിഎല്‍ ടീമുകളുമായി പരിശീലന മല്‍സരം കളിക്കും.

Rate this post