ബാഴ്സലോണയിൽ നിന്നും ലയണൽ മെസ്സിയെയും റയൽ മാഡ്രിഡിൽ നിന്നും സെർജിയോ റാമോസിനെയും കൊണ്ട് വന്നു യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി മാറിയിരിക്കുകയാണ് പിഎസ്ജി. യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും കടുത്ത എതിരാളികളായ മെസ്സിയും റാമോസും ഒരേ ക്ലബ്ബിൽ കളിക്കുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം മുൻ റയൽ മാഡ്രിഡ് ഇതിഹാസം തന്റെ മുൻ ചിരവൈരി ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും. സെർജിയോ റാമോസിന് തുടയിലെ പരിക്ക് കാരണം രണ്ട് മാസം പുറത്തിരിക്കേണ്ടി വരും.
തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത് .സെർജിയോ റാമോസിന്റെ പരിക്ക് സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്.സ്പാനിഷ് ഔട്ട് ലെറ്റ് മാർക്കയുടെ അഭിപ്രായത്തിൽ, രണ്ടാഴ്ചയ്ക്കുള്ളിൽ റാമോസ് മത്സര ഫുട്ബോൾ കളിക്കാൻ യോഗ്യനാകും. എന്നിരുന്നാലും, ഫ്രാൻസിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സ്പാനിഷ് സെന്റർ-ബാക്കിന്റെ പരിക്ക് ആദ്യം ഭയപ്പെട്ടതിനേക്കാൾ മോശമാണെന്നും രണ്ട് മാസം താരത്തിന് നഷ്ടപ്പെടുമെന്ന് റിപ്പോർട്ട് വന്നു.
Sergio Ramos ‘facing TWO months out with thigh injury’ pushing back date for debut https://t.co/JXvKw494pB
— The Sun Football ⚽ (@TheSunFootball) August 11, 2021
16 വർഷം നീണ്ട ഐതിഹാസിക കരിയറിന് ശേഷം കഴിഞ്ഞ മാസം പിഎസ്ജിയുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടത്.ഫ്രഞ്ച് റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ അവസാനം റാമോസിന് തുടയ്ക്ക് പരിക്കേറ്റു. അതിനാൽ, ഓഗസ്റ്റ് 7 ശനിയാഴ്ച ട്രോയ്സിനെതിരായ പിഎസ്ജിയുടെ മത്സരം നഷ്ടമായി.ആഗസ്റ്റ് 14 ശനിയാഴ്ച പാർക്ക് ഡെസ് പ്രിൻസസിൽ സ്ട്രാസ്ബർഗിന് എതിരായ അടുത്ത മത്സരത്തിന് സ്പാനിഷ് ഇന്റർനാഷണൽ ഉണ്ടാവില്ല എന്ന് പാരീസ് ക്ലബ് സ്ഥിതീകരിച്ചു. തൽഫലമായി, റാമോസും ലയണൽ മെസ്സിയും ഒരുമിച്ച് കാത്തിരുന്ന അരങ്ങേറ്റം രണ്ട് മാസം വൈകാൻ സാധ്യതയുണ്ട്.
സ്പെയിനിൽ 15 വർഷം കാലം തങ്ങളുടെ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഠിനമായി പോരാടിയത്തിനു ശേഷം ഫ്രാൻസിൽ വിജയത്തിലേക്ക് ഒരുമിച്ച് പോരാടാൻ ഒരുങ്ങുകയാണ്. അർജന്റീനയുമായുള്ള വിജയകരമായ കോപ്പ അമേരിക്ക കാമ്പെയ്നിനും പ്രീ സീസൺ നഷ്ടപ്പെട്ടതിനുശേഷവും മെസ്സി സ്ട്രാസ്ബർഗുമായി ശനിയാഴ്ച കളിക്കാൻ സാധ്യതയില്ല. എന്നായിരിക്കും മെസ്സിയുടെ അരങ്ങേറ്റം നടക്കുക എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.