‘ഗോളടിക്കുമെന്ന് പറഞ്ഞാൽ റാമോസ് ഗോളടിച്ചിരിക്കും ‘ : സെവിയ്യയെ കീഴടക്കി ബാഴ്‌സലോണ ലീഗിൽ ഒന്നാം സ്ഥാനത്ത് |Sergio Ramos
രണ്ടാം പകുതിയിൽ വെറ്ററൻ ഡിഫൻഡർ സെർജിയോ റാമോസിന്റെ സെല്ഫ് ഗോളിൽ ലാ ലീഗയിൽ സെവിയ്യക്കെതിരെ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.സെവിയ്യയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നേടിയ ഒരു ഗോൾ വിജയത്തോടെ ലാലിഗയിൽ താത്കാലികമായി ഒന്നാമതെത്താനും ബാഴ്‌സലോണയ്ക്ക് സാധിച്ചു.
മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റനായ റാമോസ് 2020 ന് ശേഷം ആദ്യമായി തന്റെ പഴയ എതിരാളികളായ ബാഴ്‌സലോണക്കെതിരെ വീണ്ടു കളിക്കുന്ന മത്സരമായിരുന്നു ഇത്.76-ാം മിനിറ്റിൽ 16 കാരനായ ലാമിൻ യമാലിന്റെ ഹെഡ്ഡർ തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.ഒരു കളി കൈയിലിരിക്കെ രണ്ടാമതുള്ള ജിറോണയേക്കാൾ ഒരു പോയിന്റ് മുന്നിലാണ് ബാഴ്സലോണ.സെവിയ്യ 12 ആം സ്ഥാനത്താണ്.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 22-ാം മിനിറ്റിൽ ജോവോ ഫെലിക്‌സിന്റെ ഷോട്ട് കീപ്പറെ തോൽപ്പിചെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. മറുവശത്ത് ലൂക്കാസ് ഒകാമ്പോസിന്റെ ഷോട്ട് ഗവി ഗോൾ ലൈനിൽ തടഞ്ഞു.37-ാം മിനിറ്റിൽ റാഫിൻഹ പരിക്കേറ്റ് പോയത് ബാര്സലോണക്ക് തിരിച്ചടിയായി മാറി.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിക്കുന്ന ബാഴ്സയെയാണ് കാണാൻ കഴിഞ്ഞത്.
🗣️ Sergio Ramos en la previa del partido:
— 𝕊𝕥𝕚𝕧𝕒𝕟 (@Stivan1010) September 29, 2023
“Ojalá pueda marcar mi primer gol con el Sevilla hoy contra el Barça”
Lo has conseguido @SergioRamos LEYENDA 💙❤️pic.twitter.com/DCKKyeVmJ4
റോബർട്ട് ലെവൻഡോവ്‌സ്‌കിക്കും ഗവിക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 76 ആമിനുട്ടിൽ ഫെറൻ ടോറസ് നൽകിയ ക്രോസിൽ നിന്നുള്ള ലാമിൻ യമാലിന്റെ ഹെഡ്ഡർ തടയാൻ ശ്രമിച്ചപ്പോൾ സ്വന്തം പോസ്റ്റിൽ കയറി. റാമോസിന്റെ സെൽഫ് ഗോളിന് ശേഷം കളിയുടെ മുഖച്ഛായ ഗതി മാറി. സെവിയ്യയ്ക്കും അവസരങ്ങൾ ലഭിച്ചെങ്കിലും സീസണിലെ അപരാജിത തുടക്കം നിലനിർത്താൻ ബാഴ്‌സയ്ക്ക് കഴിഞ്ഞു.
Would’ve been a great goal from Joao Felix, just unfortunate 👀
— Castrooooo🇺🇸 (@bfcastrooooo) September 29, 2023
Lamine Yamal || Sergio Ramos || National Service || Sevilla pic.twitter.com/SLSU095rb4
🗣 Sergio Ramos: "Yes, hopefully (laughs), it wouldn't be bad to score my first goal against Barcelona. But my focus is on being solid defensively and keep a clean sheet. Of course, everyone has already prepared a celebration [for the goal], it's always very funny." pic.twitter.com/9QYFTmR1cX
— Madrid Xtra (@MadridXtra) September 28, 2023