ലയണൽ മെസ്സിയെ കുറിച്ച് സെർജിയോ റാമോസ് പറയുന്ന വാക്കുകൾ |Lionel Messi

ഒരുപാട് കാലം എതിരാളികളായി കൊണ്ട് കളിക്കളത്തിൽ തുടർന്നിട്ടുള്ള താരങ്ങളാണ് ലയണൽ മെസ്സിയും സെർജിയോ റാമോസും.എൽ ക്ലാസ്സിക്കോ മത്സരങ്ങളിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടുന്നത് ഫുട്ബോൾ ലോകം ഒട്ടേറെ തവണ കണ്ടതാണ്.ഡിഫന്ററായ സെർജിയോ റാമോസിന് പലപ്പോഴും ലയണൽ മെസ്സിയെ പ്രതിരോധിക്കേണ്ട ചുമതല ഏൽപ്പിക്കപ്പെട്ടിരുന്നു.

പക്ഷേ ഇപ്പോൾ മെസ്സിയും റാമോസും സഹതാരങ്ങളാണ്. കഴിഞ്ഞ സീസണിലായിരുന്നു രണ്ടുപേരും തങ്ങളുടെ ക്ലബ്ബുകൾ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്. ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് രണ്ട് താരങ്ങളും പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഈ സീസണിൽ പിഎസ്ജി തോൽവികളൊന്നും അറിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസത്തെ പ്രസ് കോൺഫറൻസിൽ ലയണൽ മെസ്സിയെ ഒരിക്കൽ കൂടി വാഴ്ത്തിക്കൊണ്ട് സെർജിയോ റാമോസ് സംസാരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി എന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്. മെസ്സിക്കും കളിക്കുക എന്നുള്ളത് ഒരു പ്രിവിലേജ് ആണെന്നും റാമോസ് കൂട്ടിച്ചേർത്തു.

‘ ലയണൽ മെസ്സിയെ സഹതാരമായി ലഭിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല കാര്യം.അത് വളരെ എളുപ്പമുള്ള ഒരു ഉത്തരമാണ്.ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്നുള്ളത് തന്നെ ഒരു പ്രിവിലേജ് ആണ്. മെസ്സി എപ്പോഴും ടോപ്പ് ലെവലിൽ കളിക്കുന്ന ഒരു താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് മെസ്സി ഇപ്പോഴും തുടരുകയാണ് ‘ സെർജിയോ റാമോസ് പറഞ്ഞു.

റാമോസ് ഇതുവരെ ക്ലബ്ബിന് വേണ്ടി 30 ഓളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരൊറ്റ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിട്ടില്ല എന്നുള്ളതാണ് വസ്തുത. മെസ്സിയുടെ കാര്യത്തിലേക്ക് വന്നാൽ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി താരം 12 ഗോളുകളും 13 അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്.

3.8/5 - (33 votes)