ലയണൽ മെസ്സിയെ വിടാതെ സർജിയോ റാമോസ്, ഇരു താരങ്ങളും വീണ്ടും ഒരുമിച്ചു കളിക്കും

ലോകം മുഴുവനുമുള്ള തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി തന്റെ യൂറോപ്പിലെ ഫുട്ബോൾ കരിയറിനു അവസാനം കുറിച്ച് കൊണ്ട് ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്ജി വിട്ടുകൊണ്ട് അമേരിക്കയിലെ മേജർ സോക്കർ ലീഗിലേക്ക് കളിക്കാൻ പോകുന്നത്.

ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമി ക്ലബ്ബ്മായാണ് ലിയോ മെസ്സി തന്റെ ഫുട്ബോൾ കരിയറിലെ പുതിയൊരു അദ്ധ്യായത്തിന് വേണ്ടി സൈൻ ചെയ്തത്. ലിയോ മെസ്സിയുടെ ഇന്റർ മിയാമി ക്ലബ്ബിലേക്കുള്ള വരവ് യൂറോപ്യൻ ഫുട്ബോളിൽ കളിച്ചിരുന്ന മെസ്സിയുടെ സഹതാരങ്ങളെ കൂടി എംഎൽഎസിൽ എത്തിചെക്കുമെന്നാണ് കണക്ക് കൂട്ടലുകൾ.

ലിയോ മെസ്സിയുടെ വരവിനു പിന്നാലെ ബാഴ്സലോണയിലെ സഹതാരമായിരുന്ന സ്പാനിഷ് താരം സെർജിയോ ബുസ്കറ്റ്സ് കൂടി ഇന്റർ മിയാമിയിൽ എത്തി. നിലവിൽ അർജന്റീന മാധ്യമമായ ടി വൈ സി സ്പോർട്സ് റിപ്പോർട്ട്‌ ചെയുന്നത് പ്രകാരം മെസ്സിയുടെ രണ്ട് മുൻ സഹതാരങ്ങളെ കൂടി സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് ഇന്റർ മിയാമി.

സ്പാനിഷ് താരമായ സെർജിയോ ബുസ്കറ്റ്സിന്റെ വരവിനു പിന്നാലെ സ്പാനിഷ് താരങ്ങാളായ സെർജിയോ റാമോസ്, ജോർഡി ആൽബ എന്നിവർ കൂടി ഇന്റർ മിയാമിയിൽ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ലിയോ മെസ്സിയുടെ മുൻ സഹതാരങ്ങളായ സെർജിയോ റാമോസ്, ജോർഡി ആൽബ എന്നിവരുമായി ട്രാൻസ്ഫർ സംബന്ധിച്ചുള്ള ചർച്ചകളിലാണ് ഇന്റർ മിയാമി. പിഎസ്ജി, ബാഴ്സലോണ എന്നീ ക്ലബ്ബുകളുമായി കരാർ അവസാനിച്ച രണ്ട് സ്പാനിഷ് താരങ്ങളും നിലവിൽ ഫ്രീ ഏജന്റായി തുടരുകയാണ്.

4/5 - (1 vote)