ഇനി സെർജിയോ റാമോസിന്റെ കളി റയൽ മാഡ്രിഡിനെതിരെ, സൗദിയുടെ തകർപ്പൻ ഓഫറുകൾ എല്ലാം തള്ളി താരം മുൻ ക്ലബ്ബിൽ |Sergio Ramos

ഒടുവിൽ സെർജിയോ റാമോസിന് ക്ലബ്ബായി. ലാലിഗ ക്ലബ്ബായ സെവിയ്യയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. 2004-05 സീസണിൽ സെവിയക്ക് വേണ്ടി കളിച്ച റാമോസ് നീണ്ട 18 വർഷങ്ങൾക്ക് ശേഷമാണ് തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങിയെത്തുന്നത്.

ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയിന്റ് ജർമ്മന് വേണ്ടിയാണ് റാമോസ് അവസാനമായി കളിച്ചത്. കഴിഞ്ഞ സീസണോടുകൂടി പി എസ് ജിയിൽ കരാർ അവസാനിച്ച താരം ഫ്രീ ഏജന്റ് ആവുകയായിരുന്നു. പിന്നീട് താരത്തിനായി തുർക്കിയിൽ നിന്നും സൗദിയിൽ നിന്നും ഓഫറുകൾ വന്നെങ്കിലും താരം ആ ഓഫറുകൾ നിരസിക്കുകയായിരുന്നു. ഒടുവിൽ തന്റെ പഴയ ക്ലബായ സെവിയ്യയെ തന്നെ താരം തെരഞ്ഞെടുക്കുകയായിരുന്നു.

സെവിയയുടെ യൂത്ത് അക്കാദമിയിലൂടെയാണ് താരം വളർന്നുവന്നത്. 2004-05 സീസണിൽ സെവിയയ്ക്ക് വേണ്ടി കളിച്ച താരത്തെ പിന്നീട് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് റാഞ്ചുകയായിരുന്നു. നീണ്ട 16 വർഷം റയലിനു വേണ്ടി കളിച്ച റാമോസ് 2021 ലാണ് പിഎസ്ജിയിലേക്ക് പോകുന്നത്. 2010ലെ ലോകകപ്പ് കിരീടം നേടിയ റാമോസ് ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ കൂടിയാണ്.

Rate this post