സീരി എ സൂപ്പർ സ്‌ട്രൈക്കറേ ടീമിലെത്തിക്കാൻ അപ്രതീക്ഷിതമായ നീക്കങ്ങൾ നടത്തി റയൽ മാഡ്രിഡ്

ഈ വരുന്ന സമ്മറിൽ റയൽ മാഡ്രിഡ് ലക്ഷ്യം വച്ച ട്രാൻസ്ഫറുകൾ നടന്നില്ലെങ്കിൽ ക്ലബ്ബ് ഇന്റർ മിലാന്റെ ബെൽജിയൻ സൂപ്പർ താരമായ റൊമേലു ലുകാക്കുവിനെ ടീമിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചേക്കും.

2021/22 സീസൺ തുടങ്ങുമ്പോഴേക്കും റയൽ മാഡ്രിഡ് ഒരു ലോകോത്തര നിലവാരമുള്ള സ്‌ട്രൈക്കറേ ടീമിലെത്തിച്ചേക്കും. ഹാലന്റും എമ്പാപ്പേയുമാണ് സാധ്യത താരങ്ങളിൽ മുന്നിൽ നിൽക്കുന്നത്.

റയൽ മാഡ്രിഡ് പരിശീലകനായ സിനീദൻ സിദാൻ ക്ലബ്ബിന്റെ വിശ്വസ്ത സ്‌ട്രൈക്കറായ കരീം ബെൻസിമയുടെ പകരക്കാരനെ തേടികൊണ്ടിരിക്കുകയാണ്. ഡെയിലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തത് പ്രകാരം ലുക്കാക്കു മികച്ച ഒരു പകരക്കാരനാണ്.

ബെൽജിയൻ സൂപ്പർ താരം നിലവിൽ ഇറ്റലിയിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മാഞ്ചെസ്റ്റർ യുണൈറ്റഡിൽ നിന്നും ഇന്റർ മിലാനിലെത്തിയ ശേഷം തന്റെ യഥാർത്ഥ ഫോം കണ്ടെത്തിയ ലുക്കാക്കു ഈ രണ്ടു സീസണുകൾക്കിടയിൽ ഇതിനോടകം 42 സീരി എ ഗോളുകൾ നേടി കഴിഞ്ഞു.

2010നു ശേഷം ലീഗ് കിരീടം നേടാൻ സാധിക്കാത്ത കോണ്ടേയുടെ ഇന്റർ മിലാൻ ഈ സീസണിൽ കിരീട ക്ഷാമം തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

നിലവിൽ സാൻ സിറോയിൽ ലുകാക്കുവിന് 2024 വരെ കരാറുണ്ട്. റയൽ മാഡ്രിഡ് താരത്തിനായി നീക്കങ്ങൾ നടത്തുകയാണെങ്കിൽ ഒരുപക്ഷേ താരത്തിന്റെ മുൻ ക്ലബ്ബായഅഞ്ചെസ്റ്റർ യുണൈറ്റഡ് താരത്തിനായി സമീപിച്ചേക്കാം.

താരത്തിനായി പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയും രംഗത്തുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.