ബ്രസീലിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത, നെയ്മറിന്റെ കുടുംബത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമം |Neymar

ബ്രസീലിന്റെ മികച്ച താരമായ നെയ്മർ ജൂനിയറിന്റെ പങ്കാളിയായ ബ്രൂണ ബിയാൻകാർഡിയുടെ കുടുംബത്തിൽ സാവോപോളോയിൽ വെച്ച് അവരുടെ മകളെ തട്ടി കൊണ്ടു പോകാൻ ശ്രമം നടത്തി കൊണ്ട് ആയുധധാരികൾ വീട്ടിൽ അതിക്രമിച്ച് കയറി . ബിയാൻകാർഡിയുടെ ചെറിയ കുഞ്ഞിനേയും ബിയാൻകാർഡിയെയും ആയിരുന്നു അവർ ലക്ഷ്യമിട്ടതെങ്കിലും ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്.

കടന്നു കയറ്റ സമയത്ത്, ബ്രൂണയും മാവിയും വീട്ടിൽ ഇല്ലായിരുന്നു, അവർ നെയ്മറിന്റെ സുഹൃത്തുക്കളുടെ വീട്ടിൽആഘോഷത്തിലേർപ്പെട്ടിരിക്കുകയായിരുന്നു. അതിനാൽ തന്നെ ബിയാൻകാർഡിയുടെ കുടുംബത്തിൽ അതിക്രമിച്ചു കയറി കൊണ്ട് ആയുധധാരികളായ ആക്രമണകാരികൾ സൂപ്പർ മോഡലായ ബിയാൻകാർഡിയുടെ മാതാപിതാക്കളെ ബന്ധിച്ച ശേഷം കൊള്ള നടത്തുകയാനുണ്ടായത്.

പാർപ്പിട സമുച്ചയത്തിലെ താമസക്കാരനായ ആളുടെ സഹായത്താലാണ് അതിക്രമം നടന്നതെന്ന് അനുമാനിക്കവെ,ബ്രൂണയുടെ മാതാപിതാക്കളെ കുറ്റവാളികൾ കെട്ടിയിട്ടെങ്കിലും അവർക്ക് പരിക്കുകൾ ഇല്ല എന്ന് തന്നെയാണ് അറിയാൻ സാധിച്ചിട്ടുള്ളത്. പ്രതികളിൽ ഒരാളെ മാത്രമേ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളത് എന്നാൽപോലും കസ്റ്റഡിയിലെടുത്തയാൾ തന്നെയാണ് കുറ്റവാളികളെ വീട്ടിൽ പ്രവേശിക്കാൻ അനുവദിച്ചത് എന്നത് തന്നെയാണ് ഇപ്പോൾ നിയമപാലകർ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചൊവ്വാഴ്ച പുലർച്ചെ നെയ്മറുടെ കുടുംബത്തിന് എതിരെ ഉണ്ടായ അക്രമ ശ്രമം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനെ സംബന്ധിച്ചുള്ള സോഷ്യൽ മീഡിയയിലെ പുതിയ റിപ്പോർട്ടുകൾക്കായി കാത്തിരിക്കാം.
ഓഗസ്റ്റിൽ അൽ ഹിലാലിൽ ഒപ്പുവെച്ചതിന് ശേഷം നെയ്മർ നിലവിൽ സൗദി അറേബ്യയിലാണ് പന്തുതട്ടുന്നത് എന്നിരുന്നാലും, പരിക്കിനെ തുടർന്ന് അസ്വസ്ഥനായ 31-കാരനായ നെയ്മർ ജൂനിയർ അൽ-ഹിലാലിനു വേണ്ടി ഈ സീസണിൽ ഇനി വീണ്ടും കളിക്കാൻ സാധ്യത ഇല്ല.

Rate this post