❝ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർ ജനറലായ സിനദിൻ സിദാന്റെ ഫ്രാൻസിന് വേണ്ടിയുള്ള തകർപ്പൻ അരങ്ങേറ്റം❞

ലോകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർ ജനറൽമാരിൽ ഒരാളാണ് സിനെഡിൻ സിഡാൻ. തന്റെ 18 വര്ഷം നീണ്ടു നിൽക്കുന്ന കരിയറിൽ ഫുട്ബോൾ മൈതാനത്തു ഒരു കലാകാരന്റെ മെയ്‌വഴക്കത്തോടെ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന സിദാൻ തൊണ്ണൂറുകളുടെ അവസാനത്തിൽ യൂറോപ്യൻ ഫുട്ബോൾ അടക്കി ഭരിച്ചിരുന്നു.ദേശീയ ടീമിനൊപ്പവും ക്ലബ് തലത്തിലും നേടാവുന്ന എല്ലാ അംഗീകാരങ്ങളും സ്വന്തമാക്കിയാണ് ഇതിഹാസ താരം കളം വിട്ടത്. കളിക്കാരനായതും പരിശീലകനായും ഒരു പോലെ തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാള് കൂടിയാണ് സിദാൻ.

27 വർഷം മുമ്പാണ് സിനെഡിൻ സിഡാൻ ഫ്രാൻസിന്റെ പ്രശസ്തമായ നീല ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുന്നത്.22-കാരനായ മിഡ്ഫീൽഡർ ലിഗ് 1-ൽ ബോർഡോയുമൊത്ത് കഴിവുള്ള താരം എന്ന ഖ്യാതി നേടിയിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെതിരായ സൗഹൃദ മത്സരത്തിൽ ഫ്രാൻസ് പകുതി സമയത്ത് 2-0 ന് പുറകിൽ നിൽക്കുമ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരനായി സിദാൻ എത്തി.ഗ്രൗണ്ടിലിറങ്ങിയ സിദാൻ മിനുറ്റുകൾക്കകം തന്റെ സ്വതസിദ്ധ ശൈലി പുറത്തെടുക്കുകയും ഗോൾ നേടുകയും ചെയ്തു.

ദേശീയ ടീമിനായി അരങ്ങേറ്റ ഗോൾ നേടാൻ സിദാന് 40 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളൂ.ലോറന്റ് ബ്ലാങ്കിൽ നിന്ന് തികഞ്ഞ പാസ് സ്വീകരിച്ച് ഒരു ചെക്ക് ഡിഫെൻഡറെ മറികടന്ന് പന്ത് ഇടത് കാലിലേക്ക് മാറ്റി ചെക്ക് പോസ്റ്റിന്റെ മൂലയിലേക്ക് ഒരു റോക്കറ്റ് ഷോട്ടിലൂടെ ഗോൾ നേടി.മൂന്ന് മിനിറ്റിനുശേഷം സിദാൻ രണ്ടാം ഗോളും നേടി ഒരു ഹെഡ്ഡറിലൂടെയായിരുന്നു ആ ഗോൾ.അന്താരാഷ്ട്ര രംഗത്തെ ഗംഭീരമായ തുടക്കത്തിന് ശേഷം സിനെഡിൻ സിഡാനെ ഫ്രഞ്ച് ദേശീയ ടീമിന്റെ സ്ഥിരം താരമായി മാറി.

ഇംഗ്ലണ്ടിൽ നടന്ന യൂറോ 1996 ടൂര്ണമെന്റായിരുന്നു സിദാന്റെ ആദ്യ വലിയ ചാമ്പ്യൻഷിപ്പ് .ആ ചാംപ്യൻഷിപ്പിൽ സെമി ഫൈനലിൽ പുറത്തായി.രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് 1998 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. സിഡാനെ പങ്കെടുത്ത ആദ്യ ലോകകപ്പ് അതായിരുന്നു, ഒരുപക്ഷേ സിദാന്റെ ജീവിതത്തിലെ മറക്കാൻ സാധിക്കാത്ത ഒന്നായിരുന്നു അത്. 2000 ൽ ഫ്രാൻസിനൊപ്പം യൂറോ കപ്പ് സ്വന്തമാക്കിയ സിദാൻ 2006 വേൾഡ് കപ്പ് ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് പെനാൽറ്റിയിൽ പരാജയപെട്ടു. ഫ്രഞ്ച് ടീമിനൊപ്പം 108 മത്സരങ്ങളിൽ നിന്നും 31 ഗോളുകൾ നേടി.

1989 ൽ ഫ്രഞ്ച് ക്ലബ് കാന്സിലൂടെയാണ് സിദാൻ പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. മൂന്നു വർഷത്തിന് ശേഷം ബോർഡോയിലേക്ക് മാറിയ സിദാൻ കൂടുതൽ ശ്രദ്ദിക്കാൻ തുടങ്ങി. അവർക്കൊപ്പം 179 മത്സരങ്ങളിൽ നിന്നും 39 ഗോളുകൾ നേടാനായി. 1996 ൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് സിദാനെ റാഞ്ചി ,2001 വരെ ഇറ്റാലിയൻ ക്ലബ്ബിൽ തുടർന്ന സിദാൻ അവർക്കൊപ്പം സിരി എയും ,യുവേഫ സൂപ്പർ കപ്പും ,രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടക്കുകയും ചെയ്തു. അവർക്കായി 214 മത്സരങ്ങളിൽ നിന്നും 34 ഗോളും നേടാനായി.2001 -02 സീസണിൽ സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡിലെത്തിയ സിദാൻ അവർക്കൊപ്പം ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും ലാ ലിഗയും നേടി. 2006 കളിയിൽ നിന്നും വിരമിക്കുന്നത് വരെ റയലിനായി 230 മത്സരങ്ങളിൽ നിന്നും 49 ഗോളുകളും നേടി.