“ഫുട്ബോൾ കരിയറിൽ എല്ലാം നേടിയിട്ടും ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാന്റെ നടക്കാത്ത ഒരു സ്വപ്നം”
ലോക ഫുട്ബോളിൽ ഏറ്റവും മനോഹരമായി കളിക്കുന്ന കളിക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാൻ. പച്ച പുൽ മൈതാനത്ത് മാന്ത്രിക കാലുകൾ കൊണ്ട് മനോഹരമായ ചിത്രങ്ങൾ വരയ്ക്കുന്ന താരത്തിന്റെ കളിയഴക് എന്നും കളിയാരാധകർക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ചയാണ്. ഫുട്ബോളിൽ അപൂർവമായി കാണുന്ന പ്രതിഭകളിൽ ഒന്ന് തന്നെയാണ് സിദാൻ.
അവഗണിക്കപ്പെട്ട ജനസമൂഹത്തിന്റെ വളർച്ചയിൽ ഒരു ഫുട്ബോൾ താരത്തിന്റെ പങ്കു എന്താണെന്നുള്ളത് 1998 ലെ ലോകകപ്പ് വിജയത്തിലൂടെ സിദാൻ നമുക്ക കാണിച്ചു തന്നിട്ടുണ്ട്.തന്റെ തിളങ്ങുന്ന കരിയറിനിടെ ക്ലബ്ബിനും രാജ്യത്തിനുമായി ബാലൺ ഡി ഓർ, ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ്, ചാമ്പ്യൻസ് ലീഗ്, ലാ ലിഗ, സെരി എ എന്നിവ നേടിയ റയൽ മാഡ്രിഡ് മാനേജർ സിനെഡിൻ സിദാൻ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി കണക്കാക്കുന്നു. കളിച്ച കാലഘട്ടത്തിൽ സിദാൻ നേടിയ വിജയങ്ങൾ റയൽ മാഡ്രിഡിലെ മാനേജർ ജീവിതത്തിലും തുടർന്നപ്പോൾ സീനിയർ ടീമിനെ മാനേജുചെയ്തതിന്റെ മൂന്ന് വർഷത്തിനുള്ളിൽ സിദാൻ 11 ട്രോഫികൾ നേടി.
റയൽ മാഡ്രിഡ് വിട്ടതിന് ശേഷം സിനദീൻ സിദാൻ വളരെ വിശ്രമ ജീവിതം നയിക്കുകയാണ്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഓഫർ വന്നെങ്കിൽ ഫ്രഞ്ച് താരം അത് സ്നേഹ പൂർവം നിരസിച്ചു.എന്നിരുന്നാലും തനിക്ക് സാക്ഷാത്കരിക്കാനാകാത്ത ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ തന്റെ കരിയറിൽ നിന്ന് നിരാശയുടെ ഒരു ഉറവിടം ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് സിദാൻ.ഒരു കളിക്കാരനെന്ന നിലയിൽ, ബോർഡോ, യുവന്റസ്, പിന്നെ റയൽ മാഡ്രിഡ് എന്നി ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ സിദാന് കളിക്കാൻ അവസരം ലഭിക്കാത്ത ഒരു ക്ലബുണ്ടായിരുന്നു.
“ഞാൻ മാഴ്‌സെയിൽ നിന്നാണ്, ഞാൻ വളരെ ചെറുപ്പത്തിൽ തന്നെ ഇവിടുന്നു പോയി, പക്ഷേ ഞാൻ ഇടയ്ക്കിടെ മടങ്ങിവരും, ഞാൻ മാഴ്‌സെയിലാണെന്ന് എനിക്കറിയാം,” ലാ പ്രൊവെൻസുമായുള്ള അഭിമുഖത്തിൽ സിദാൻ വിശദമായി പറഞ്ഞു.”ഞാൻ ചെറുപ്പത്തിൽ, 15, 16 അല്ലെങ്കിൽ 17 വയസ്സുള്ളപ്പോൾ, ഞാൻ സ്റ്റാൻഡിൽ ഇരുന്നു കൊണ്ട് മാഴ്സെയുടെ ഗെയിമുകൾ കാണുകയായിരുന്നു, ഒരു ദിവസം ഞാൻ എന്നോട് തന്നെ പറഞ്ഞു, എന്തുകൊണ്ട്? പക്ഷേ അത് സംഭവിച്ചില്ല, അത് ശക്തമായ എന്തെങ്കിലും ആയിരിക്കുമായിരുന്നു.മാഴ്സെയ്‌ക്കെതിരെ കളിക്കാൻ സാധിച്ചെങ്കിലും അത് അദ്ദേഹത്തിന് ഒരു നല്ല ഓർമ്മ നൽകുന്നു.
ഫ്രാൻസ് ബെക്കൻബോവർ ക്ലബിന്റെ പരിശീലകനായിരുന്ന മാഴ്‌സക്കെതിരെ ആയിരുന്നു ഞങ്ങൾ 1-0ന് ജയിച്ചത്, അതൊരു വലിയ ഓർമ്മയാണ്, സിദാൻ കൂട്ടിച്ചേർത്തു.”മാർസെയിൽ ഞാൻ വിജയിച്ചുവെന്ന് പറയാൻ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും അതിശയകരമാണ്, അത് ഞാൻ നന്നായി ഓർക്കുകയും ചെയ്യുന്നു”.”ടീമിൽ എനിക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു, ഇന്നത്തെ എന്റെ അസിസ്റ്റന്റ്, ഡേവിഡ് ബെട്ടോണി.”മാഴ്‌സെയ് നിലവിൽ ജോർജ്ജ് സാമ്പവോളിയ്‌ക്കൊപ്പം മുന്നേറുകയാണ്, എന്നാൽ സിദാന്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ്, ക്ലബിനോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്ന്, അടുത്ത തവണ പരിശീലക സ്ഥാനത്ത് ഒഴിവു വരുമ്പോൾ സിദാനും സാധ്യത കാണുന്നുണ്ട്.
When Zinedine Zidane made his debut for France he scored twice as a substitute. pic.twitter.com/LZSpDvXtFd
— 90s Football (@90sfootball) October 13, 2020