തിയാഗോ സിൽവയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാൻ ചെൽസി
ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവാൻ പോവുന്ന താരമാണ് പിഎസ്ജിയുടെ ബ്രസീലിയൻ താരം തിയാഗോ സിൽവ. ഈ സീസണോടെ താരത്തിന്റെ കരാർ അവസാനിക്കുകയാണ്. എന്നാൽ കരാർ പുതുക്കാൻ താല്പര്യമില്ല എന്ന് പിഎസ്ജി തന്നെ അറിയിച്ചതോടെ താരത്തിന് ക്ലബ് വിടൽ നിർബന്ധമാവുകയായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം സിൽവ പിഎസ്ജിയുടെ പടികളിറങ്ങും.
PSG defender Thiago Silva offered to Chelsea on free transfer @mcgrathmike https://t.co/gyqWE7aCkg
— Telegraph Football (@TeleFootball) August 19, 2020
പിഎസ്ജി വിടാൻ ആഗ്രഹമില്ലെന്ന് ഒന്നിൽ കൂടുതൽ തവണ സിൽവ ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ഈ ട്രാൻസ്ഫറിൽ മറ്റൊരു തട്ടകം താരം കണ്ടത്തേണ്ടി വരും. തുടക്കത്തിൽ പ്രീമിയർ ലീഗ് ക്ലബ് എവെർട്ടൻ രംഗത്തുണ്ടായിരുന്നു. പിന്നീട് താരത്തിന് വേണ്ടി രംഗത്ത് വന്നത് ആഴ്‌സണൽ ആയിരുന്നു. ഗണ്ണേഴ്‌സിലെ ബ്രസീലിയൻ ഡിഫൻഡർ ഡേവിഡ് ലൂയിസ് തന്റെ സഹതാരത്തെ ക്ലബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. എന്നാലിപ്പോഴിതാ താരത്തിന് വേണ്ടി ചെൽസി കൂടി രംഗത്ത് വന്നിരിക്കുകയാണ് താരത്തെ ക്ലബിൽ എത്തിക്കാൻ ലംപാർഡ് താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ദി ടെലഗ്രാഫ് എന്ന മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സെപ്റ്റംബറിൽ 36 വയസ്സ് തികയുന്ന ഡിഫൻഡർക്ക് വേണ്ടി ചെൽസി ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. രണ്ട് വർഷത്തെ കരാറാണ് താരത്തിന് വേണ്ടി ചെൽസി ഓഫർ ചെയ്യുക. കൂടാതെ പിഎസ്ജിയിൽ ലഭിക്കുന്ന തുകയേക്കാൾ കുറഞ്ഞ തുക സ്വീകരിക്കാനും സിൽവ തയ്യാറാണ്. 1.3 മില്യൺ പൗണ്ട് ആണ് സിൽവക്ക് ഇതിലൂടെ കുറവ് വരിക എന്നാണ് അറിയാൻ കഴിയുന്നത്. പ്രായമായെങ്കിലും താരത്തിന്റെ ക്വാളിറ്റിക്ക് ഒരു കുറവും വന്നിട്ടില്ല എന്നതിനുള്ള തെളിവുകൾ ആയിരുന്നു പിഎസ്ജിയിലെ കഴിഞ്ഞ മത്സരങ്ങൾ. യൂറോപ്പിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് സിൽവ വെളിപ്പെടുത്തിയിരുന്നു. സിൽവ വന്നാൽ ചെൽസി ഡിഫൻസിന് പുതിയ ഊർജ്ജം ലഭിക്കും എന്നാണ് ലംപാർഡ് വിശ്വസിക്കുന്നത്. നിലവിലെ ചെൽസി ഡിഫൻസ് ലാംപാർടിന് ഒട്ടും തൃപ്തി നൽകുന്ന ഒന്നല്ല. ഏതായാലും താരം ഫ്രീ ഏജന്റ് ആയ ഉടനെ ട്രാൻസ്ഫർ മാർക്കറ്റിൽ ക്ലബുകൾശക്തമായ രീതിയിലുള്ള നീക്കങ്ങൾ ആരംഭിക്കും.
Chelsea are considering Thiago Silva on a free transfer.
— Simon Phillips (@SiPhillipsSport) August 19, 2020
They have been offered Thiago and will hold talks over a 2-year deal.
His wages of £1.3m a month will drop significantly but his determination is to play in England. He is looking for a 2-year deal.
– @TeleFootball pic.twitter.com/nPWuUJn5ce