കഴിഞ്ഞ ദിവസം നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കേപ് വെർഡെയ്ക്കെതിരെ സെനഗലിന്റെ 2-0 വിജയത്തിൽ ലിവർപൂൾ സൂപ്പർ താരം സാദിയോ മാനേ സ്കോർ ചെയ്തിരുന്നു.വിജയത്തോടെ സെനഗൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. മറ്റൊരു പ്രീ ക്വാർട്ടറിൽ മലാവി മൊറോക്കോയോട് 2-1 ന് പരാജയപെട്ടു ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തു.മലാവിയുടെ മുഖ്യ പരിശീലകൻ മരിയോ മരിനിക്ക പരാജയത്തിൽ അസ്വസ്ഥരായിരുന്നു.
ആഫ്രിക്കൻ നേഷൻസ് കപ്പിൽ വലിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്ക് നൽകുന്ന മുൻഗണനകളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു.“സാദിയോ മാനെ സ്വന്തം അടിവസ്ത്രങ്ങൾ കഴുകുന്നതും ഉണങ്ങാൻ കുറ്റിക്കാട്ടിൽ തൂക്കിയിടുന്നതും നിങ്ങൾ കാണില്ല.ഞങ്ങളെ പോലെ ഗാംബിയയ്ക്ക് ഇതേ പ്രശ്നമുണ്ട്, ഇവിടെ വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്, ടീമുകളെ വ്യത്യസ്തമായി പരിഗണിക്കുന്നു”മരിയോ മരിനിക്ക പറഞ്ഞു.
“ഞങ്ങൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ചെറിയ ടീമുകളും അതിശയകരമായ കാര്യങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നാൽ അവസാന ഘട്ടത്തിലേക്ക് വരുമ്പോൾ കേപ് വെർഡെയ്ക്കെതിരെ കളിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നില്ല.സെനഗൽ മൊറോക്കോ എന്നിവർ കളിക്കുന്നില്ല.ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്; എന്തുകൊണ്ടാണ് ഇത് ഞങ്ങൾക്ക് സംഭവിക്കുന്നത്, എന്തുകൊണ്ട് ചെറിയ ടീമുകൾക്ക് മാത്രം, എന്തുകൊണ്ട് കൊമോറോസ്, ഗാംബിയ, മലാവി എന്നിവർക്ക് മാത്രം.
“തന്റെ പരാതികൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നതായും മലാവി കോച്ച് കൂട്ടിച്ചേർത്തു.”ഞങ്ങളെ രണ്ടാം തരം പൗരന്മാരെപ്പോലെയാണ് പരിഗണിക്കുന്നത്, ഈ കാലഘട്ടത്തിൽ ഇത് അനുവദിക്കാനാവില്ല” അദ്ദെഹം കൂട്ടിച്ചേർത്തുആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. ആദ്യ മത്സരത്തിൽ ഗാംബിയ കാമറൂണുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ ബുർക്കിനോ ഫാസോ ട്യുണീഷ്യയെയും , ഈജിപ്ത് മൊറോക്കോയെയും , സെനഗൽ ഇക്വറ്റോറിയൽ ഗിനിയയെയും നേരിടും.