മൊറോക്കോയുടെ ലോകകപ്പ് ഹീറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു |Manchester United

എറിക് ടെൻ ഹാഗിന്റെ ശിക്ഷണത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ വലിയ കുതിപ്പ് നടത്തിയിരുന്നു.ഡച്ച് മാനേജർ റെഡ് ഡെവിൾസിനെ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് നയിച്ചു. ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ച് കാരാബോ കപ്പ് ഉയർത്തുകയും ചെയ്തു.

അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്ന യുണൈറ്റഡ് മികച്ച താരങ്ങളെ സ്വന്തമാക്കി ടീം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.ഖത്തർ വേൾഡ് കപ്പിൽ മൊറോക്കക്കായി മിന്നുന്ന പ്രകടനം നടത്തിയ ഫിയോറന്റീന മിഡ്‌ഫീൽഡർ സോഫിയാൻ അംറബത്ത് സമ്മറിലെ ക്ലബിന്റെ മൂന്നാമത്തെ സൈനിംഗായി മാറാൻ ഒരുങ്ങുകയാണ്.മൊറോക്കൻ പത്രപ്രവർത്തകനായ ഇസെം അനാസ് പറയുന്നതനുസരിച്ച്, അംറാബത്തിലേക്കുള്ള ട്രാൻസ്ഫറിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിയോറന്റീനയുമായി ധാരണയിലെത്തി.

ഓൾഡ് ട്രാഫോർഡിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ മെഡിക്കൽ ഷെഡ്യൂൾ ചെയ്തതായി റിപ്പോർട്ടുണ്ട്.2020 മുതൽ ഫിയോറന്റീനയിൽ ഉള്ള 26-കാരൻ 2022 ലോകകപ്പിലെ പ്രകടനത്തോടെ പ്രശസ്തിയിലേക്ക് ഉയർന്നു. ഇൽകെ ഗുണ്ടോഗനെ സ്വന്തമാക്കുന്നതിന് മുന്നേ സ്റ്റാർ മിഡ്ഫീൽഡറെ സൈൻ ചെയ്യാൻ ബാഴ്‌സലോണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡും താരത്തെ സൈൻ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു.

കാസെമിറോക്ക് ഒരു ബാക്ക് അപ്പ് എന്ന നിലയിലാവും മൊറോക്കൻ താരത്തിന്റെ യൂണൈറ്റഡിലേക്കുള്ള വരവ്.2022 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് അംറബത്ത് ശ്രദ്ധനേടിയത്. സെമിഫൈനലിൽ സ്ഥാനം നേടുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമായി മൊറോക്കോ മാറി, ആ ടീമിന്റെ ഹൃദയവും ആത്മാവും അംറാബത്തായിരുന്നു.നെതർലാൻഡ്‌സിൽ ഉട്രെക്റ്റിനൊപ്പം തന്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ച താരം ഫെയ്‌നൂർഡിൽ ചേർന്നു.2020 ലാണ് മൊറോക്കൻ ഫൊയോറന്റീനയിലേതെന്നത്.മേസൺ മൗണ്ടിന്റെയും ആന്ദ്രെ ഒനാനയുടെയും വരവിനുശേഷം ക്ലബ്ബിന്റെ മൂന്നാമത്തെ ട്രാൻസ്ഫറായിരിക്കും അംറബത്ത്.